താൾ:CiXIV276.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

തന്നെശ്രവണമാകുന്നതു । ശ്രവണത്തിനാലാത്മാവിന്നവണ്ണ
മെന്നനു ഭവമായ്വരുവതിനുചിതമുണ്ടായീടും । ശ്രവണത്തിനാ
ലറിയപ്പെട്ടൊരാത്മാവിനെ। മനനത്തിനാൽ വിചാരിച്ചാൽ
സംശയംതീരും । ശ്രവണമനനംകൊണ്ടാത്മാവു ഞാന്താനെ
ന്നൊ ।രറിവുണ്ടാകുമപരൊക്ഷജ്ഞാനവുമതാം । ആത്മാവെയറി
യുമ്പൊളനൎത്ഥനിവൎത്തിയും । ആനന്ദാപ്തിയുംസിദ്ധിച്ചീടുമെന്ന
റിഞ്ഞാലും । അജ്ഞാനമാവരണംവിക്ഷെപം പിന്നെപരൊ ।ക്ഷ
ജ്ഞാനമപരൊക്ഷജ്ഞാനവുമനന്തരം । അനൎത്ഥനിവൎത്തിയു മാ
നന്ദാപ്തിയുമെവ । മവസ്ഥയെഴുണ്ടെല്ലൊ ജീവനു സുമംഗലെ ।
അദ്ധ്യാരൊപവുമപവാദവുംമായതന്റെ । മിത്ഥ്യയായുള്ള കാൎയ്യ
ഹെതുവുന്നിവൎത്തിയും । കാരണംസത്യംകാൎയ്യമസത്യം ബ്രഹ്മം
സത്യം । കാരിയാമായാകാൎയ്യമസത്യമാഗനൂകം । മായക്കു പൎയ്യായ
ശബ്ദങ്ങളായ്വലതുണ്ടു । കാൎയ്യങ്ങളതും നാമരൂപങ്ങൾ പൊലെവ
രും । വിദ്യയുമവിദ്യയും മിത്ഥ്യയുംതമസ്സുമ ।വ്യക്തവും പ്രധാനവു
മിങ്ങിനെചൊല്ലീടുന്നു । ഇത്തരം പലതായിട്ടെങ്കിലും മഹാമാ
യാ ।ശുദ്ധയും മലിനയുമായിട്ടുഭവിക്കുന്നു । ശുദ്ധയായുള്ള ദയാ
സംസാരാമയംതീൎത്തു । മുക്ത്യൎത്ഥയാകും പിന്നെമിത്ഥ്യയാം മലിന
യും ।തന്നുടെ ഗുണങ്ങളാലൊന്നുമെ തിരിക്കാതെ । നിൎണ്ണയമവ
സ്തുത്വംവസ്തുത്വമെന്നാക്കുന്നു । നിൎഗ്ഗുണെസഗുണവും കെവ
ലെദൈതീഭാവ ।നിശ്ചയത്വവുമുണ്ടാക്കുന്നു ഭ്രാന്തിയെപ്പൊലെ
രജ്ജുവെസ്സൎപ്പമെന്നുംശുക്തിയെത്താരമെന്നും । വസ്തുവെത്തിരി
യാതെതൊന്നിക്കുന്നതുപൊലെ । അവസ്തുഭൂതമായ ലൊകങ്ങൾ
പതിന്നാലു ।മവറ്റിലുള്ള ചരാചരങ്ങളഖിലവും । അവശ്യന്നി
ത്യമെന്നൊൎത്തനൎത്ഥഹെതുവായൊ । രവിദ്യൊപാധികളിൽ മമ
ത്വമുണ്ടാകയാൽ । സമൃദ്ധിവെണമിനിക്കെന്നുമെന്നുറ്റെ പുത്രി
കളത്രഭൃത്യാദികൾക്കാശ്രയം ഞാനെന്ന്യെമ । റ്റൊരുത്തനില്ലാധ
നധാന്യാദിവസ്തുക്കളെ । ഭരിച്ചീടുവാനെന്നുമെന്നുടെദെഹം ന
ന്നാ । യ്ഭരിച്ചീടുവാനെന്നുമെന്നുടെദെഹം നന്നാ । യ്ഭരിച്ചീടണ മ
പായങ്ങളെ സൂക്ഷിച്ചിട്ടു । വസിച്ചീടണം മരിപ്പൊളവും മനൊ
ജ്ഞമാ ।യ്‌രമിച്ചീടണമിഹലൊകസൌഖ്യങ്ങളെല്ലാം । ഭുജിച്ചീടണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/36&oldid=187684" എന്ന താളിൽനിന്ന് ശേഖരിച്ചത്