താൾ:CiXIV272.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

സിക്കുന്നു—

പരിശുദ്ധാത്മാവിലും പരിശുദ്ധന്മാരുടെസംസൎഗ്ഗമുള്ളശുദ്ധ
സാധാരണസഭയിലുംപാപമൊചനത്തിലുംശരീരത്തൊടുകൂ
ടിജീവിച്ചെഴുനീല്ക്കുന്നതിലുംനിത്യജീവങ്കലും വിശ്വ
സിക്കുന്നുവൊ— വിശ്വസിക്കുന്നു

അന്ധകാരരാജ്യത്തെയുംദൈവവിരൊധപ്രവൃത്തിക
ളെയുംനിരസിച്ചുപെക്ഷിപ്പാൻ നിങ്ങൾക്കമനസ്സുണ്ടൊ.
മനസ്സുണ്ടു.

ദൈവമായപിതാവുപുത്രൻപരിശുദ്ധാത്മാവിനെമരണപ
ൎയ്യന്തംസെവിച്ചുഅവന്റെവചനപ്രകാരംനടപ്പാൻനി
ങ്ങൾ്ക്കമനസ്സുണ്ടൊ— മനസ്സുണ്ടു

ഈ കുഞ്ഞിയെ (കളെ) ൟവിശ്വാസത്തിൽസ്നാനം
ചെയ്വാനും ഈഉപദെശത്തിൽവളൎത്തുവാനുംനിങ്ങൾ്ക്കമന
സ്സുണ്ടൊ. മനസ്സുണ്ടു—

പിന്നെകുഞ്ഞിയുടെനെറ്റിമൂന്നുവട്ടംവെള്ളംകൊണ്ടുന
നെച്ചുപറയെണം

(പെർ)ഞാൻപിതാപുത്രൻപരിശുദ്ധാത്മാവിന്റെനാമ
ത്തിൽനിന്നെജ്ഞാനസ്നാനംചെയ്യുന്നു

സമാധാനത്തിന്റെദൈവംതന്നെനിന്നെശുദ്ധീകരിച്ചു
ആത്മാവുദെഹിദെഹങ്ങളൊടുംകൂടനമ്മുടെകൎത്താവായയെ
ശുക്രിസ്തുവരുവൊളംകുറ്റംകൂടാതെകാത്തനുഗ്രഹിക്കെ
ണമെ ആമൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/60&oldid=187459" എന്ന താളിൽനിന്ന് ശേഖരിച്ചത്