താൾ:CiXIV272.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ടുവിൽഅവരെതടുക്കരുത ദൈവരാജ്യം ഇവ്വണ്ണമുള്ളവ
ൎക്കുതന്നെ എന്നുചൊല്ലി അവരെ തഴുകികൈകളെ അവരി
ൽവെച്ചനുഗ്രഹിക്കയുംചെയ്തു

അതുകൊണ്ടുനാംഈ കുഞ്ഞിയെ(കളെയും)ദൈവത്തി
ങ്കൈയിൽഎല്പിച്ചുകൊടുത്തുഇപ്രകാരം പ്രാൎത്ഥിക്ക

സൎവ്വശക്തനായദൈവമെനിന്റെകനിവിൽതൊന്നിയപ്ര
കാരം ഞങ്ങളുടെരക്ഷിതാവായയെശുക്രിസ്തുമൂലംപുനൎജ്ജന്മ
മയമായസ്ഥാനംകൊണ്ടും ഞങ്ങളുടെമെൽധാരാളമായിപക
ൎന്നിട്ടുഉൾപുതുക്കംവരുത്തുന്നപരിശുദ്ധാത്മാവുകൊണ്ടുംനീ
ഞങ്ങളെ രക്ഷിച്ചുവല്ലൊഈകുഞ്ഞിയിലും(കളിലും)നി
ന്റെ കരുണയുടെ അമിതമായഐശ്വൎയ്യം വിളങ്ങിച്ചുതരെ
ണമെന്നുഞങ്ങൾഅപെക്ഷിക്കുന്നുഈസ്നാനംകൊണ്ടുൟകു
ഞ്ഞിയെ(കളെ) ശുദ്ധീകരിച്ചുനിന്റെപരിശുദ്ധാത്മാവി
ന്റെശക്തിയാലെപുതിയജീവജന്മംനല്കിവിശ്വാസത്തി
ൽഉറപ്പിച്ചുംആശയിൽസന്തൊഷിപ്പിച്ചുംസ്നെഹത്തിൽവ
ൎദ്ധിപ്പിച്ചും മരണംവരെ നിന്നെസത്യമായിസെവിക്കെണ്ട
തിന്നുംഎല്ലാവിശ്വാസികളൊടുംകൂടനിത്യജീവനെ പ്രാ
പിക്കെണ്ടതിന്നും നിന്റെപുത്രനായയെശുക്രിസ്തുമൂലംകരു
ണനല്കി സഹായിക്കെണമെ ആമൻ

സ്വൎഗ്ഗസ്ഥനായപിതാവെ—— ...

കുഞ്ഞിയെ(കളെ)കൊണ്ടുവരുന്നവരൊടുപറയെണ്ടുന്നതനി
ങ്ങൾഈ കുഞ്ഞിയെ(കളെ) പിതാവുപുത്രൻപരിശുദ്ധാത്മാവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/58&oldid=187453" എന്ന താളിൽനിന്ന് ശേഖരിച്ചത്