താൾ:CiXIV272.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ളിച്ചത്തിന്റെആത്മാവെ—ഞങ്ങളെയുമ്പൂൎണ്ണസത്യത്തിങ്ക
ലെക്കുവഴിനടത്തിഹൃദയത്തിലെഅന്ധകാരംനീക്കിആത്മാ
ക്കളിലുംനിൻപ്രകാശംഉദിപ്പിക്കെണമെ—പ്രാൎത്ഥനാപെ
ക്ഷകളുടെആത്മാവെ—ഞങ്ങൾഉചിതപ്രാൎത്ഥനകഴിക്കെ
ണ്ടതിന്നുതുണെച്ചു‌പിതാവിന്റെസന്നിധിയിൽഉച്ചരിപ്പാൻ
കഴിയാത്തഞരക്കങ്ങളെകൊണ്ടുഞങ്ങളുടെപക്ഷമായിനി
ല്ക്കെണമെ—ശക്തിയുടെആത്മാവെ—പരീക്ഷകളിൽസ്ഥിര
മായിനില്ക്കെണ്ടതിന്നുബലംനല്കിഗുണംഉള്ളതിനെഇഛ്ശി
പ്പാനുംനിവൃത്തിപ്പാനുംപ്രാപ്തിഎറ്റവുംതരെണമെ—ശുദ്ധീ
കരണത്തിന്റെആത്മാവെ—ഞങ്ങളെമുഴുവനുംവിചാരാഗ്ര
ഹങ്ങളുംകൂടെനിൎമ്മലന്മാരാക്കിനീവിളിച്ചാക്കിയസ്ഥാന
ത്തിൽഒരൊരുത്തൻനിന്റെനിയൊഗപ്രകാരംനടക്കെണ്ട
തിന്നുവിശ്വസ്തന്മാർആക്കെണമെ—കൃപയുള്ളആശ്വാസപ്ര
ദനെ—എന്നുംഞങ്ങളിൽവാസംചെയ്തുദുഃഖദീനങ്ങളിൽ
ആശ്വസിപ്പിച്ചുഹൃദയംപൂൎണ്ണസന്തൊഷംകൊണ്ടുനിറയുമാറാ
ക്കെണമെ—സമാധാനത്തിന്റെആത്മാവെ—ഞങ്ങളിലും
ക്ഷമാസമാധാനസ്നെഹസ്വഭാവങ്ങളെജനിപ്പിച്ചുവൎദ്ധിപ്പി
ക്കെണമെ—പരിശുദ്ധാത്മാവെ—പണ്ടെഅപ്പൊസ്തലന്മാരിൽ
പൂൎണ്ണശക്തിയൊടുഇറങ്ങിവന്നതപൊലെഞങ്ങളിലുംവ
ന്നുശുദ്ധവിചാരങ്ങളുംസത്യസ്നെഹവുംപ്രാൎത്ഥനയിൽഉ
ത്സാഹവുംസ്തുതിസന്തൊഷങ്ങളുംനിൻപരിശുദ്ധാഗ്നിയാ
ലെജ്വലിപ്പിച്ചുപുതിയജീവശക്തികൊണ്ടുംദിവ്യവരങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/35&oldid=187406" എന്ന താളിൽനിന്ന് ശേഖരിച്ചത്