താൾ:CiXIV272.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ണ്ടതിന്നു സഹായിക്കെണമെ- അനുതാപമില്ലാത്തവരുടെ മന
സ്സു തിരിച്ചും തെറ്റിപ്പൊയവരെ നെർ വഴിയിലാക്കിയും വി
ശ്വസിക്കുന്നവരെ സ്ഥിരീകരിച്ചും എല്ലാവരും നിണക്കിഷ്ടന്മാ
രായി തീരെൺറ്റതിന്നും നിന്റെ രാജ്യം എങ്ങും വരെണ്ടതിന്നും
നിന്റെ മഹത്വം വിളങ്ങിച്ചും തരെണമെ- ഒരൊരുത്തരെ
താന്താങ്ങളുടെ സ്ഥാനത്തിൽ അനുഗ്രഹിച്ചു ഭാൎയ്യാ ഭൎത്താക്കന്മാ
രെ നിന്റെ സമാധാനത്താലെ തമ്മിൽ ചെൎത്തു കുട്ടികളെ വള
ൎത്തുവാനും സഹായിച്ചു വിധവമാരെയും അനാഥന്മാരെയും ര
ക്ഷിച്ചു ദരിദ്രന്മാരെ തൃപ്തിയാക്കി ദീനക്കാരെയും ആശ്വസിപ്പിച്ചു
നിന്റെ കരുണ രാവിലെ രാവിലെ പുതുതായും വിശ്വാസ്യത
വലിയതായും ഇരിക്കുന്നു എന്നും എല്ലാവരും അറിയെണ്ടതി
ന്നു നിന്റെ ജീവവചനത്താലെ സമീപമായി നില്ക്കെണമെ-
ഞങ്ങളുടെ ദിവസങ്ങൾ ഒരു നിരൂപണം പൊലെ വെഗം തി
കഞ്ഞു പൊകകൊണ്ടു ഞങ്ങൾ നിത്യകാലം മനസ്സിൽ വിചാ
രിക്കെണ്ടതിന്നു ജീവിതവൎഷങ്ങൾ കഴിഞ്ഞശെഷം ഞങ്ങ
ളുടെ ആത്മാക്കളെ കൈക്കൊണ്ടു ഞങ്ങളുടെ കൎത്താവായ യെ
ശുക്രിസ്തുമൂലം നിത്യരാജ്യത്തിൽ പാൎപ്പിക്കെണമെ ആ
മൻ

അപിഫനി എന്ന യെശുപ്രകാശദിനം

സൎവ്വശക്തിയുള്ള ദൈവമായ പിതാവെ നിന്റെ രക്ഷയു
ടെ പ്രകാശത്തിൻ ജനമായ ഇസ്രയെലിന്നു മാത്രമല്ല കൂരിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/20&oldid=187375" എന്ന താളിൽനിന്ന് ശേഖരിച്ചത്