താൾ:CiXIV272.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ളെ ഉപെക്ഷിക്കയും ചെയ്യരുതെ ഞങ്ങൾ നിന്റെ രക്ഷെക്കാ
യി കാത്തിരിക്കുന്നു കൎത്താവെ സഹായിച്ചു എല്ലാം സാധിപ്പിച്ചരു
ളെണമെ ആമൻ

യെശുക്രിസ്തുവിൻ പിതാവായ ദൈവമെ ഞങ്ങളുടെ ജീവനത്തി
ന്റെ ഈ വൎഷാരംഭത്തിൽ ഞങ്ങൾ നിന്തിരുമുമ്പിൽ വന്നു നി
ന്റെ വിശുദ്ധനാമത്തെ പുകഴ്ത്തുന്നു- കഴിഞ്ഞ ആണ്ടിൽ ഞങ്ങ
ൾ്ക്കു അനുഭവിപ്പാൻ നല്കിയ സ്നെഹകരുണകളെ ഞങ്ങൾ ഒൎക്കു
ന്നു നന്മകൊണ്ടു നീ ഞങ്ങളെ തൃപ്തിയാക്കി കൈക്രിയയെയും സാ
ധിപ്പിച്ചു നിന്റെ സഭെക്ക മുട്ടുവരാതെ ഇരിപ്പാൻ സത്യവചന
ത്തെയും അറിയിച്ചു അതിനെ വിശ്വസിക്കുന്ന എല്ലാവൎക്കും നി
ത്യജീവനുണ്ടാകെണ്ടതിന്നു അനുതാപത്തിങ്കലെക്ക വിളി
ച്ചു പലവിധമായ ബുധിമുട്ടുകളിൽ നിന്നു ഞങ്ങളെ ഉദ്ധരിക്കയും
ചെയ്തു- ഹാ കൎത്താവെ ഈ സകല കരുണകൾ്ക്കു ഞങ്ങൾ യൊ
ഗ്യന്മാരല്ല ഞങ്ങൾ ഇപ്പൊൾ ഞങ്ങളുടെ അപരാധങ്ങളെ നിന്റെ
മുമ്പാകെ ദുഃഖെ എറ്റുപറയുന്നു പരിശുദ്ധദൈവമെ ഞങ്ങളി
ൽ ന്യായം വിധിക്കയും ഞങ്ങളുടെ ദൊഷങ്ങൾ്ക്കു തക്ക പ്രതിക്രിയന
ടത്തിക്കയും ചെയ്യരുതെ- നിന്റെ പ്രിയപുത്രനായ യെശുക്രി
സ്തുമൂലം ഞങ്ങളിൽ കനിഞ്ഞു ക്ഷമിക്കെണമെ പ്രിയ പിതാവെ
ഈ പിറന്നവൎഷത്തിലും ഞങ്ങളെ ഉപെക്ഷിക്കരുതെ നി
ന്റെ സഭയെ പരിപാലിച്ചും നിന്റെ ശുശ്രൂഷക്കാർ സന്തൊ
ഷത്തൊടെ വായി തുറന്നു സുവിശെഷവചനം ഘൊഷിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/19&oldid=187373" എന്ന താളിൽനിന്ന് ശേഖരിച്ചത്