താൾ:CiXIV272.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ജനിപ്പിച്ചതിന്നും മുമ്പെയും അനാദിയായി എന്നെക്കും ദൈവം
നീ ആകുന്നു ഞങ്ങൾ മണ്ണും പൂഴിയും നീയൊ എന്നെക്കും നിലനി
ല്ക്കുന്നവനും ആണ്ടവസാനമില്ലാത്തവനുമാകുന്നു- ഞങ്ങൾദ്രൊ
ഹികൾ ആകുന്നു നീയൊ കൎത്താവെ ഞങ്ങളുടെ പിതാവും ത്രാ
ണകനുമായിരിക്കുന്നു ഞങ്ങളുടെ അക്രമങ്ങൾ നിന്തിരുമുഖാ
ന്തരം സ്പഷ്ടമായിരിക്കുന്നു ഇതു തന്നെ നിന്റെ നാമത്തിന്റെ
അതിശയക്രിയകളെ അറിയിപ്പാനും നീ ചെയ്തു വരുന്ന ഉപകാ
രങ്ങളെ വെണ്ടുംവണ്ണം സ്തുതിപ്പാനും യൊഗ്യനാർ- നിൻ കരുണാ
പ്രവൃത്തികൾ്ക്കു പകരം ചെയ്യുന്നവനാർ നിൻ കരുണാവലിപ്പം
ഹെതുവായി മനുഷ്യപുത്രന്മാർ നിന്റെ ചിറകുകളുടെ നിഴ
ലിൻ കീഴെ ആശ്രയിക്കുന്നു ഞങ്ങളുടെ ആത്മാവും ശരണവും
ആശ്വാസവുമായി നിന്നെ അന്വെഷിക്കുന്നു ഞങ്ങൾ്ക്കു വരുവാനു
ള്ള ദിവസങ്ങളെ നീ നിന്റെ പുസ്തകത്തിൽ എഴുതി ഞങ്ങളുടെ
ആത്മാക്കളെയും ദെഹി ദെഹങ്ങളൊടും കൂട ഞങ്ങൾ നിൻ കൈ
യിൽ എല്പിക്കുന്നു ൟ ദിവസത്തിൽ പുതുതായി ഞങ്ങൾ്ക്കു പ്രകാ
ശവും ജീവനും വരെണ്ടതിന്നു നിന്റെ എകകുമാരനായ യെശു
ക്രിസ്തുഞങ്ങളുടെ ഹൃദയത്തിൽ നീതിസൂൎയ്യനായിട്ടു ഉദിക്കെ
ണമെ- ഞങ്ങൾ നെർവഴിയിൽ നിന്നു തെറ്റിപ്പൊകാതെയും
നാശക്കുഴിയിൽ വീഴാതെയും ഇരിക്കെണ്ടതിന്നു നിന്റെ പരി
ശുദ്ധാത്മാവിനെക്കൊണ്ടു ഞങ്ങളെ നടത്തിച്ചു സകലവഴികളി
ലും പ്രകാശവും ശക്തിയുമായി നില്ക്കെണമെ- നിത്യപിതാ
വെ നിന്റെ കൈയെ ഞങ്ങളിൽ നിന്നു നീക്കുകയും ഞങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/18&oldid=187372" എന്ന താളിൽനിന്ന് ശേഖരിച്ചത്