താൾ:CiXIV272.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

മത്രെ രാവിലെ പൊടിച്ചു വളൎന്നു വൈകുന്നെരം അറുത്തുവാ
ടിയ പുല്ലുപൊലെയും ആകുന്നു നീ ഞങ്ങളുടെ അകൃത്യങ്ങളെ നി
ന്റെ നെരെയും ഞങ്ങളുടെ ആന്തരത്തെ നിന്റെ മുഖപ്രകാശത്തി
ന്നു മുമ്പിയും ആക്കിയിരിക്കുന്നു ഈ ഉഗ്രതകൊണ്ടു ഞങ്ങളുടെ ദിവ
സങ്ങൾ എല്ലാം കഴിഞ്ഞു പൊയി ഞങ്ങളുടെ ആണ്ടുകളെ ഒരു നി
രൂപണം പൊലെ തികച്ചു കൊള്ളുന്നു ഞങ്ങളുടെ ജീവിതദിവ
സങ്ങൾ ൭൦ വൎഷം ആരൊഗ്യം നിമിത്തം എണ്പതാകിലും അതി
ന്റെ ആധിക്യം കൂട പ്രയാസവും മായയും അത്രെ അതുവെഗത്തി
ൽ കടന്നിട്ടു ഞങ്ങൾ പറന്നുപൊകുന്നു ജ്ഞാനഹൃദയത്തെ നിണ
ക്കു കൊണ്ടുവരുവാന്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണു
വാൻ ഗ്രഹിപ്പിക്കെണമെ കാലത്തു തന്നെ നിനെ കരുണയാ
ലെ തൃപ്തിവരുത്തി ഞങ്ങൾ ഞങ്ങളുടെ ജീവിതനാൾ വരയും സ്തുതി
ച്ചു ആനന്ദിക്കുമാറാക്കെണമെ. ഞങ്ങളെ ദുഃഖിപ്പിച്ച നാളു
കൾ്ക്കും ദൊഷം കണ്ട ആണ്ടുകൾക്കും തക്കവണ്ണം സന്തൊഷിപ്പി
ക്കെണമെ നിൻ ക്രിയ അടിയാരിലും നിൻ മഹത്വം പുത്രന്മാരിലും
കാണുമാറാകട്ടെ ഞങ്ങളുടെ ദൈവമായ യഹൊവയുടെ മാ
ധുൎയ്യം ഞങ്ങളുടെ മെൽ ഇരിക്കട്ടെ ഞങ്ങളുടെ കൈവെലയെ
യും ഉറപ്പിക്കെണമെ അതെ ഞങ്ങൾ്ക്കായി ഈ കൈവെലയെ
ഉറപ്പിക്കെണമെ ആമൻ

കൎത്താവായ ദൈവമെ നീ തലമുറയായിട്ടു ഞങ്ങൾ്ക്കു
ശരണമായിരിക്കുന്നു മലകൾ ജനിച്ചതിന്നും ഭൂമിയും ഉലകും

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/17&oldid=187370" എന്ന താളിൽനിന്ന് ശേഖരിച്ചത്