താൾ:CiXIV272.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ശത്തിൽ എങ്ങും പ്രസിദ്ധമാക്കി നിന്റെ നാമം അറിയിക്കുന്ന
ശുശ്രൂഷക്കാരുടെ വചനം സാധിപ്പിച്ചു അവരെ സമാധാനം
വരുത്തുന്ന ദൂതന്മാരാക്കി നീ തന്നെ രാജാവാകുന്നു എന്നു എ
ല്ലാസഭകളൊടും അറിയിക്കെണമെ സകലദെശങ്ങളിലും
നിന്റെ മഹത്വം വൎദ്ധിപ്പിച്ചു അന്ധകാരത്തിലും മരണഭീ
തിയിലും കിടക്കുന്ന ജാതികൾ്ക്കു നിന്റെ വെളിച്ചം ഉദിപ്പിച്ചു
സൂൎയ്യൊദയ മുതൽ അസ്തമനംവരെക്കും നിന്നിൽ വിശ്വസി
ക്കുന്നവരെ കൂടി വരുത്തി സകലപരിശുദ്ധന്മാരൊടും സ്വൎഗ്ഗീ
യഗുണങ്ങളൊടും കൂട നിത്യം ഹല്ലെയൂയ എന്നു പാടി നി
ന്റെ നാമം സ്തുതിക്കെണ്ടതിന്നു നിന്റെ കരുണയാലെ സഹായം
ചെയ്യെണമെ ആമൻ

ന്യൂയിയർ എന്ന വൎഷാരംഭം

൯൦ാം സങ്കീൎത്തനം

കൎത്താവെ നീ തലമുറതലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമായിരി
ക്കുന്നു മലകൾ ജനിച്ചതിന്നും ഭൂമിയും ഉലകും ജനിപ്പിച്ചതിന്നും
മുമ്പെയും അനാദിയായി എന്നെക്കും ദൈവം ആകുന്നു നീ മ
നുഷ്യനെ പൊടിയൊളം തിരിക്കുന്നു പിന്നെ ആദാം മക്കളെ
മടങ്ങിവരുവിൻ എന്നും പറയുന്നു ആയിരം വൎഷമൊ നിന്റെ
കണ്ണിൽ ഇന്നലെ കടന്ന ദിവസം പൊലെയും രാത്രിയിലെ ഒരു
യാമവും ആകുന്നു നീ അവരെ ഒഴുക്കി കളയുന്നു അവർ ഉറക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/16&oldid=187368" എന്ന താളിൽനിന്ന് ശേഖരിച്ചത്