താൾ:CiXIV272.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഷ്ടമുള്ള ഹൃദയങ്ങളെ ജനിപ്പിച്ചു അവസാനത്തൊളം ദൈവഭ
യത്തിൽ നടന്നു ലൊകത്തൊടു ചെരാതെ ശുദ്ധന്മാരായി ചകെ
ണ്ടതിന്നു സഹായം ചെയ്യെണമെ ത്രീയെകദൈവമെ യെശു
വിന്റെ മനുഷ്യാവതാരത്തിൽ നിന്നുണ്ടായ നന്മകളെ ഞങ്ങൾ
ക്കും അനുഭവമായി വരുത്തി നിത്യം സന്തൊഷിച്ചാനന്ദിക്കെ
ണ്ടതിന്നു പ്രാപ്തി തന്നരുളെണമെ ആമൻ

നിത്യദൈവമായ പിതാവെ ഞങ്ങൾ നിൻ സന്നിധാനത്തിൽ
വന്നു പാപികളായ ഞങ്ങൾ്ക്കു നീ ദിവസെനകാണിക്കുന്ന കൃപനി
മിത്തം പ്രത്യെകം നിന്റെ പുത്രനായ യെശുക്രിസ്തുവിനെ പാപ
പരിഹാരത്തിന്നുവെണ്ടി അയച്ചനിമിത്തവും സന്തൊഷാ
നന്ദബലികളെ കഴിക്കുന്നതിന്റെ സ്വൎഗ്ഗീയ നിധികളിൽ മുഖ്യ
മായത നീ ഞങ്ങളുടെ രക്ഷെക്കായി പൂൎണ്ണ സ്നെഹത്താലെ അവ
നിൽ നല്കി ഞങ്ങളെല്ലാവരും നിണക്കിഷ്ടമുള്ള ബലികളായി
വരെണ്ടതിന്നു സഹായം ചെയ്യെണമെ കരുണാസത്യങ്ങളെ കൊ
ണ്ടു നിറഞ്ഞ പിതാവിന്റെ എകകുമാരനായ യെശുവെ ദൈ
വം മാംസത്തിൽ പ്രകാശിതമായി എന്നു പ്രസിദ്ധി വന്ന രഹസ്യം
ഇന്നു താഴ്മയൊടു ഒൎത്തു നിന്നെ യൊഗ്യമായി സ്തുതിക്കെണ്ടതി
ന്നു പ്രാപ്തിയെ നല്കി നിന്റെ ജീവനെ ഞങ്ങളിലും പ്രകാശി
പ്പിച്ചു നിത്യജീവാവകാശം അനുഭവിപ്പൊളം ഞങ്ങൾ കരു
ണയിലും ശക്തിയിലും വൎദ്ധിക്കെണ്ടതിന്നു ഞങ്ങളൊടു കൂട ഇരി
ക്കെണമെ സമാധാനപ്രഭുവെ നിന്റെ രക്ഷയെ ഞങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/15&oldid=187366" എന്ന താളിൽനിന്ന് ശേഖരിച്ചത്