താൾ:CiXIV272.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

നിൻ കരുണകാലെ സകല പാപാരിഷ്ടങ്ങളിൽ നിന്നും ഉദ്ധരി
ച്ചു സൌഖ്യം നല്കെണമെ- പ്രിയ രക്ഷിതാവെ ദുഃഖത്തിൽ
ആശ്വാസവും പാരവശ്യങ്ങളിൽ സഹായവും ലൊകപരീക്ഷണങ്ങളി
ൽ ജയവും മരണസമത്തിങ്കൽ നിത്യജീവനിശ്ചയത്തെയും
സമാധാനവും തന്നു കൃപയരുളിച്ചെയ്യെണമെ ആമൻ

കരുണയുള്ള പിതാവായ ദൈവമെ നിന്റെ പുത്രനായ യെശു
ക്രിസ്തു ഞങ്ങളുടെ രക്ഷെക്കായി ൟ ലൊകത്തിൽ വന്നു ഞങ്ങ
ളുടെ പാപത്തിന്നു വരെണ്ടിയ ശിക്ഷകളെ അനുഭവിച്ചു നിത്യജീ
വനെ വരുത്തി എന്നീ സുവിശെഷത്തെ ഇന്നും ഞങ്ങളൊടറി
യിച്ചതിനാൽ നിണക്കസ്തുതിയും വന്ദനവും അനുഭവിക്കെണമെ- ഞ
ങ്ങളുടെ രക്ഷയുടെ ദൈവമെ ൟ അത്ഭുതസ്നെഹത്തെ താഴ്മ
യുള്ള വിശ്വാസത്തൊടെ കൈക്കൊള്ളെണ്ടതിന്നും പൂൎണ്ണമനസ്സു
കൊണ്ടു നിന്നെ സ്നെഹിക്കെണ്ടതിന്നും ഞങ്ങൾ്ക്കു തുണെക്കെണമെ-
ലൊകരക്ഷിതാവും കൎത്താവുമായ യെശുവെ നീ ഞങ്ങളുടെ
മാംസരക്തങ്ങളെ ധരിച്ചു ഞങ്ങൾ്ക്കു വെണ്ടി ദാസനായി വന്നു ജീ
വനെക്കൊണ്ടും മരണത്തെകൊണ്ടും ഞങ്ങൾ്ക്കായി നിന്നെ ശു
ദ്ധീകരിച്ചു ബലിക്കായി അയ്പിച്ചതിന്നു യൊഗ്യമായി വൎണ്ണി
പ്പാൻ പ്രാപ്തിയുള്ളവനാർ ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ സ്തു
തിക്കായി പരിഗ്രഹിച്ചു നിന്റെ നീതിവസ്ത്രത്തൊടും കൂട പിതാ
വിന്തിരുമുമ്പിൽ നിൎത്തെണമെ- കരുണാസത്യങ്ങളുടെ പരി
ശുദ്ധാത്മാവെ ഞങ്ങളുടെ ഉള്ളിൽ വന്നു പാൎത്തു പിതാവിന്നു ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/14&oldid=187364" എന്ന താളിൽനിന്ന് ശേഖരിച്ചത്