താൾ:CiXIV272.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെ കൎത്താവെ നീ അത്ഭുതകാൎയ്യങ്ങളെ ഞങ്ങൾ്ക്കു വെണ്ടി പ്രവൃ
ത്തിച്ചിരിക്കുന്നു അതിനാൽ ഞങ്ങൽ സന്തൊഷിക്കുന്നു- ഇ
ന്നു ഞങ്ങൾ്ക്കും ക്രിസ്തുവും കൎത്താവുമായൊരുൻ രക്ഷിതാവു ജനി
ച്ചിരിക്കുന്നുവല്ലൊ ദൈവമെ ഞങ്ങൾ നശിച്ചു പൊകാതെ എ
ല്ലാവൎക്കും അവങ്കലെ വിശ്വാസത്താലെ പുത്രസ്ഥാനവും നി
ത്യരാജ്യാവകാശവും വരെണ്ടതിന്നു നിന്റെ എകജാതനാ
യപുത്രനെ ഈ ലൊകത്തിൽ അയച്ചതിനാൽ നിന്റെ അ
ത്ഭുതസ്നെഹത്തെ പ്രകാശിപ്പിച്ചിരിക്കുന്നു കൎത്താവായ യെ
ശുക്രിസ്തുവെ ഞങ്ങളിൽ നിന്നു നിണക്കും സ്തൊത്രവും ബഹു
മാനവും വരെണമെ ഞങ്ങൾ ദൈവപുത്രരായിരിക്കെണ്ടതി
ന്നു നീ മനുഷ്യപുത്രനായി ഇറങ്ങി ഞങ്ങളെ ധനവാന്മാരാക്കെ
ണ്ടതിന്നു നീ ദരിദ്രനായി ഭവിച്ചു ഞങ്ങൾക്കു ദൈവസാദൃശ്യം വീ
ണ്ടും വരെണ്ടതിന്നു നീ ദാസവെഷം എടുത്തു ഞങ്ങൾ എല്ലാവരും
കൂരിരിട്ടിലും മരണഭീതിയിലും കുടുങ്ങി വീണുകിടന്നപ്പൊ
ൾ നീ ദിവ്യകനിവെയും സമാധാനസന്തൊഷങ്ങളെയും വരു
ത്തി നിൻ കരുണാസമ്പൂൎത്തിയിൽ നിന്നു സൌജന്യമായി വാ
ങ്ങുമാറാക്കിയതിനാൽ ഞങ്ങൾ ആനന്ദിച്ചു വൎണ്ണിക്കുന്നു- അ
ത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വവും ഭൂമിയിൽ സമാ
ധാനവും മനുഷ്യനിൽ സമ്പ്രീതിയും ഉണ്ടായ്വരെണമെ കൎത്താ
വായ യെശുവെ നിന്നെ കൈക്കോൾ്വാൻ ആഗ്രഹിക്കുന്ന ഹൃദയ
ങ്ങളെ സ്വൎഗ്ഗീയ വരങ്ങളെ കൊണ്ടു നിറെക്കെണമെ മഹത്വമു
ള്ള രാജാവെ നിന്റെ ആത്മാവിനാൽ ഞങ്ങളിൽ വാണു

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/13&oldid=187357" എന്ന താളിൽനിന്ന് ശേഖരിച്ചത്