താൾ:CiXIV270.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 75

ശങ്കരമെനവൻ—മാധവൻ ഇങ്ങിനെ ഒന്നും ആവുകയില്ല.
അവൻ എന്തൊ ഒരു ദെഷ്യത്തിന്ന അവിവെകമായി പറ
ഞ്ഞുപൊയി എന്നെ ഉള്ളൂ.

"അവിവെകമായി പറഞ്ഞുപൊയി" എന്ന പറഞ്ഞ കെ
ട്ടപ്പൊൾ മാധവനെ കുറിച്ച പിന്നെയും പഞ്ചുമെനവന്നു കല
ശലായി ദെഷ്യം വന്നു.

പ—നീ ഒരു ബുദ്ധിയില്ലാത്ത കഴുതയാണ, ശപ്പനാണ, എരപ്പാ
ളിയാണ— അവിവെകമായി പറഞ്ഞുപൊയൊ— മാധവനൊ—
ആട്ടെ— അവൻ കണ്ടൊട്ടെ— അവനെ ഞാൻ എന്നൊട പ
റഞ്ഞതിന നല്ലവണ്ണം ദ്രൊഹിക്കും— അവൻ വ്യസനിച്ച എ
ന്റെ കാൽക്കവന്ന വീഴും— അവന്റെ അച്ഛന്റെ പണവും
പുല്ലും എനിക്ക സമം.

എന്നും പറഞ്ഞ പഞ്ചുമെനവൻ വടിയും കുത്തി ഗൊവിന്ദ
പണിക്കരുടെ വീട്ടിലെക്ക പൊയി. ശങ്കരമെനവൻ പിന്നാലെ
പൊയില്ല— ശങ്കരമെനവൻ കുറെ ബുദ്ധിയുള്ള ഒരു മനുഷ്യനാ
യിരുന്നു. പഞ്ചുമെനൊൻ അതി സമൎത്ഥനായ ഗൊവിന്ദപണി
ക്കരുമായി കണ്ടാൽ ശണ്ഠ കൂടുവാൻ എട വരികയില്ലെന്ന തനി
ക്ക നല്ല നിശ്ചയമുണ്ട. അത കൊണ്ട ശങ്കരമെനവൻ മടങ്ങി.
പഞ്ചുമെനവൻ പതുക്കെ ഗൊവിന്ദപണിക്കരുടെ ഭവനത്തി
ലെക്ക ചെന്ന കയറി. ഗൊവിന്ദപണിക്കര വളരെ ആദരവൊ
ടെ പഞ്ചുമെനവനെ ഒരു കസാലയിന്മെൽ ഇരുത്തി— താനും ഇ
രുന്നു.

പ—ൟ മാധവൻ ഇങ്ങിനെ വന്നു പൊയെല്ലൊ— വിവരങ്ങൾ
എല്ലാം പണിക്കര അറിഞ്ഞുവൊ.

ഗൊവിന്ദപണിക്കര— അവന ഇയ്യെടെ കുറെ അഹങ്കാരം വ
ൎദ്ധിച്ചിരിക്കുന്നു. ഒന്നാമത കുട്ടികൾ ഇംക്ലീഷ പഠിച്ചാൽ ത
ന്നെ അഹംഭാവം അധികമായിട്ടുണ്ടാവും. പിന്നെ പരീക്ഷ
യും മറ്റും ജയിച്ച കുറെ ദിവസം മദിരാശിയിൽ തന്നെ താമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/99&oldid=193070" എന്ന താളിൽനിന്ന് ശേഖരിച്ചത്