താൾ:CiXIV270.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 അഞ്ചാം അദ്ധ്യായം.

സിക്കുന്നതായാലൊ പറയെണ്ടതില്ലാ— ഇവിടുത്തെ മുമ്പാകെ
കുറെ ധിക്കാരമായ വാക്കുകൾ പറഞ്ഞു എന്നു ഞാൻ കെട്ടു—
എനിക്ക അശെഷം രസിച്ചില്ലാ— ഞാൻ അവനൊട ഒരക്ഷര
വും ഇതിനെകുറിച്ച ചൊദിച്ചില്ല— ചൊദിച്ചിട്ട എന്തഫലം.

പ— അങ്ങിനെ ചൊദിക്കാഞ്ഞാൽ കുട്ടികൾ കെവലം കുരുത്തം
കെട്ടു പൊവുമെല്ലൊ. കുറെ എല്ലാം ദെഷ്യപ്പെടാഞ്ഞാൽ കു
ട്ടികൾക്ക മെൽകീഴ ഇല്ലാതെ തുമ്പില്ലാതെ ആയി വരുമെ
ല്ലൊ.

ഗൊ— ശരിയാണ— ശരിയാണ— ഇവിടുന്ന പറഞ്ഞത വളരെ ശ
രിയാണ— സംശയമില്ലാ. ഇങ്ങിനെ വിട്ടുകളഞ്ഞാൽ കുട്ടിക
ൾ മെൽകീഴില്ലാതാവും.

പ—എന്റെ പണിക്കരെ ഞാൻ ചെറുപ്പമായിരുന്നപ്പൊൾ (ഈ
മാധവന്റെ പ്രായമായിരുന്ന കാലം) എന്റെ വലിയമ്മാമ
ന്റെ മുമ്പിൽ ചെന്നാൽഭയപ്പെട്ടിട്ട ഞാൻ കിടുകിടെവിറക്കും—
വല്ലതും ചൊദിച്ചാൽ അതിന ഉത്തരം പറവാൻകൂടി ഭയ
പ്പെട്ടിട്ട വയ്യാതെ ഞാൻ മിഴിക്കും. വലിയമ്മാമനെ കാണു
മ്പൊൾ ഒരു സിംഹത്തെയൊ മറ്റൊ കാണുമ്പൊലെ എനി
ക്ക ഭയമായിരുന്നു. ഇപ്പൊൾ കൂടി വലിയമ്മാമനെ വിചാരി
ക്കുമ്പൊൾ എനിക്ക ഭയമാവുന്നു. വലിയമ്മാമൻ ഉള്ള കാല
ത്ത ഒരു ദിവസം ഉണ്ടായ ഒരു കഥ പറയാം. അന്ന എനിക്ക
കുറെ ഇഷ്ണനായി ഈ ദിക്കിൽ ഒരു മാപ്പിള ഉണ്ടായിരുന്നു— കു
ഞ്ഞാലിക്കുട്ടി എന്ന പെരായിട്ട— അവനെ ഗൊവിന്ദപ്പണിക്ക
ര അറിയില്ലാ — മരിച്ചിട്ട വളരെ കാലമായി— അവനും അന്ന
എകദെശം എന്റെ പ്രായംതന്നെ ആയിരുന്നു. അവൻ ഒരു
കുറി എതൊ ഒരു ദിക്കിൽ അവന്റെ ബാപ്പയുടെകൂടെ കച്ച
വടത്തിന്നൊമറ്റൊ പൊയെടത്തനിന്ന മടങ്ങിവന്നപ്പൊൾ
ഒരു ജൊഡ ചെരിപ്പ എനിക്ക സമ്മാനമായി കൊണ്ടുവന്ന
തന്നു— ഞാൻ അത എത്രയൊ ഗൊപ്യമായി സൂക്ഷിച്ചുവെച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/100&oldid=193071" എന്ന താളിൽനിന്ന് ശേഖരിച്ചത്