താൾ:CiXIV270.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 അഞ്ചാം അദ്ധ്യായം.

ശീ—നിങ്ങൾ കുട്ടിയെ കഴുവിന്മെൽ കയറ്റാൻ പറഞ്ഞപ്പൊൾ
അങ്ങിനെ അല്ല ഇങ്കിരിയസ്സ പഠിപ്പിക്കാറ എന്ന ഞാൻ പറ
ഞ്ഞു.

പ—താൻ എനിമെലിൽ എന്റെ വീട്ടിൽ കടക്കരുത.

ശീ—ഓ, ഹൊ- എനിക്ക പൂൎണ്ണ സമ്മതം. കടക്കുന്നില്ല.

പ—ഇവിടെ ഊട്ടു പുരയിലും അമ്പലത്തിലും കാണരുത.

ശീ— അത നിങ്ങളെ കല്പനയല്ലാ. എല്ലാ ഊട്ടു പുരയിലും അ
മ്പലത്തിലും ബ്രാഹ്മണന പൊവാം.

പ—എന്റെ ഊട്ടിലും അമ്പലത്തിലും എന്റെ സമ്മതം കൂടാ
തെ താൻ കടക്കുമൊ? കാണട്ടെ എന്നാൽ.

ശീ— എന്താണ കാണാൻ. ശരിയായിട്ട കടക്കും, വിരൊധിച്ചാൽ
ഞാൻ നിങ്ങളെ മെൽ അന്ന്യായം കൊടുക്കും.

പ—"എന്ത പറഞ്ഞു കൊമട്ടി" എന്ന പറഞ്ഞു പട്ടരെ നെരെ
അടുത്തു. ൟ ഒച്ചയും കൂട്ടവും എല്ലാം കെട്ടു ശങ്കരമെനവൻ
ഓടി എത്തി. പട്ടരൊട ഓടിക്കൊളാൻ ഭാവംകൊണ്ട അറി
യിച്ച താൻ അമ്മാമന്റെ അടുക്കെ പൊയിനിന്ന സമാധാ
നം പറഞ്ഞു തുടങ്ങി.

പ—ൟ ശീനു പട്ടരെ ൟ ദിക്കിൽ ഞാൻ എനി കാണരുത—
അയാള എന്റെമെൽ അന്ന്യായം കൊടുക്കുമ്പൊൽ— അസ
ത്ത, ദുഷ്ടൻ, പാപി, ദിവാൻജി അമ്മാമന്റെ കൂട കുട്ടിപ്പട്ട
രായി നടന്നവനാണ ൟ കൊമട്ടി— എന്റെ വിഡ്ഢിത്തം
കൊണ്ട തറവാട്ടിൽ കയറ്റി— അവന്റെ മാതിരിതന്നെ അ
സത്തക്കളായ രണ്ട നാല കുട്ടികളെയും ഉണ്ടാക്കിവെച്ചു. അ
വര നിമിത്തം ഇപ്പൊൾ എന്റെ സ്വന്തം മരുമകൻ, എന്റെ
സ്വന്തം കുട്ടി മാധവനുമായിട്ട തന്നെ ഞാൻ ശണ്ഠ ഇടാൻ
കാരണമായി.

"സ്വന്തംകുട്ടി മാധവൻ" എന്ന പറഞ്ഞപ്പൊൾ ൟ ശു
ദ്ധാത്മാവിന എടത്തുണ്ട വിറച്ച കണ്ണുനീർ വന്നുപൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/98&oldid=193069" എന്ന താളിൽനിന്ന് ശേഖരിച്ചത്