താൾ:CiXIV270.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരികാ iii

വിധം അസംബന്ധമായ ആക്ഷെപങ്ങളും ഉണ്ടായിട്ടുണ്ട.

ൟ കഥയിലെ നായകീനായകന്മാരായ മാധവീ മാധവ
ന്മാൎക്ക അന്യൊന്യം ഉണ്ടായ അനുരാഗ വ്യാപാരങ്ങളെ കാണി
ക്കുന്നതായ രണ്ടാമദ്ധ്യായത്തിലെ ശൃംഗാര രസപ്രധാന ഘട്ടങ്ങ
ളിൽ മന്മഥൊന്മഥിത മനസ്സായ മാധവന്റെ ചില വിധുരപ്ര
ലാപങ്ങളിൽ മാധവന്റെ വാക്കുകൾക്ക ഗാംഭീൎയ്യം പൊരാതെ
വന്നുപൊയി എന്നും മാധവന്റെ വാക്കുകൾ കെട്ടാൽ മാധവ
ൻ ഘനബുദ്ധിയില്ലാത്ത ഒരു വിഡ്ഡിയാണെന്ന തൊന്നിപ്പൊ
വും എന്നും ചിലർ ആക്ഷെപിച്ചതിനെയും,

പിന്നെ വാചകങ്ങളിൽ ചിലതിന സമാസസംബന്ധം
ഇല്ലാതെ വന്നുപൊയിരിക്കുന്നതിനാൽ മനസ്സിലാവാൻ പ്രയാ
സമെന്ന ഒരു വിദ്വാൻ ചെയ്ത ആക്ഷെപത്തെയും അതിന ദൃ
ഷ്ടാന്തമായി അദ്ദെഹം ഇന്ദുലെഖ 1 -ാം അച്ചടിപ്പ 2-ാം അദ്ധ്യാ
യം 9-ാം ഭാഗത്ത കാണുന്ന:-

"സുന്ദരികളായിട്ടുള്ള നായകിമാരെ വൎണ്ണിക്കുന്നതി
"ന്നുള്ള സാമൎത്ഥ്യം ഒട്ടും എനിക്ക ഇല്ലെന്ന ൟ അ
"ദ്ധ്യായം എഴുതെണ്ടി വരുമെന്ന ഓൎത്തപ്പൊൾ എ
"നിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാ
"ക്കിയിരിക്കുന്നു"
എന്നുള്ള വാചകം എടുത്ത കാണിച്ച അവസ്ഥയെയും,

ഇന്ദുലെഖയുടെ പ്രാണവല്ലഭനായ മാധവൻ അനുരാഗ
പാരവശ്യത്താൽ വലഞ്ഞിരിക്കുന്ന സമയം അസംബന്ധമായി
ഒരു വാക്ക പറഞ്ഞു പൊയതിന്ന ഉത്തരമായി ഇന്ദുലെഖ ആ
പ്രെമകലഹത്തിൽ മാധവനെപ്പറ്റി "ശപ്പൻ" എന്ന ശകാരി
ച്ചത വളരെ അപമൎയ്യാദയായിപ്പൊയി എന്ന രണ്ട മൂന്ന രസി
കന്മാർ ചെയ്ത ആക്ഷെപത്തെയും,

ഇത കൂടാതെ "ബാന്ധവിക്കുക" എന്ന ക്രിയാപദം ല
ക്ഷ്മിക്കുട്ടി അമ്മ നമ്പൂരിപ്പാട വന്ന വിവരത്തെ കുറിച്ച ഇന്ദുലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/9&oldid=192979" എന്ന താളിൽനിന്ന് ശേഖരിച്ചത്