താൾ:CiXIV270.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

iv അവതാരികാ.

ഖയൊട അതി പരിഹാസത്തൊടും പുച്ഛരസത്തൊടും പറ
ഞ്ഞെടത്തും (ഇന്ദുലെഖ 1-ാം അച്ചടിപ്പ 175 -ാം ഭാഗം) ചെറു
ശ്ശെരി നമ്പൂതിരി, നമ്പൂരിപ്പാട അതി ചാപല്യത്തൊടെ ല
ക്ഷ്മിക്കുട്ടി അമ്മയെ കുറിച്ച പറഞ്ഞതിന്ന മറുവടിയായിട്ട പുച്ഛ
രസത്തിൽ മറുവടി പറഞ്ഞെടത്തും (ഇന്ദുലെഖ 1-ാം അച്ചടി
പ്പ 239-ാം ഭാഗം) ഞാൻ ഉപയൊഗിച്ചത വെടിപ്പായിട്ടില്ലെന്ന
ആക്ഷെപിച്ചതിനെയും മറ്റും കെട്ടപ്പൊൾ അലക്സണ്ടർ പൊ
പ്പ എന്ന ഇംക്ലീഷ മഹാ കവിയാൽ ഉണ്ടാക്കപ്പെട്ട ഒരു ശ്ലൊക
ത്തെ എനിക്ക ഓൎമ്മതൊന്നിയത താഴെ ചെൎക്കുന്നു.

"In Poets as true genius is but rare
"True taste as seldom is the Critics' share,
"Both must alike from Heaven derive their light,
"These born to judge as well as those to write."
ഇതിന്റെ തൎജ്ജമ.

"കവികളിൽ യഥാൎത്ഥമായ കവിതാവാസന എത്ര ദുൎല്ലഭ
"മായി കാണുന്നുവൊ അതപ്രകാരം തന്നെ ഒരു കവിതയെ കു
"റിച്ച ഗുണദൊഷം പറയുന്നവരിൽ അങ്ങിനെ പറവാനുള്ള ബു
"ദ്ധിശക്തിയും വിദഗ്ദ്ധതയും അത്യന്ത ദുൎല്ലഭമായിട്ട തന്നെ കാ
"ണപ്പെടുന്നു. കവനം ചെയ്വാനുള്ള വാസന കവിക്കും, ആ കവ
"നത്തെ അറിഞ്ഞ രസിപ്പാനൊ അപഹസിപ്പാനൊ ഉള്ള ബു
"ദ്ധിവിദഗ്ദ്ധതയും സാമൎത്ഥ്യവും ഗുണദൊഷം പറയുന്നവനും,
"ഒരുപൊലെ ദൈവീകമായി ജനനാൽ തന്നെ ഉണ്ടായിരിക്കെ
ണ്ടതാണ."

ൟ അവതാരിക അവസാനിക്കുന്നതിന്ന മുമ്പ എനിക്ക
ഒരു സംഗതി കൂടി പ്രസ്താവിപ്പാനുണ്ട.

ൟ പുസ്തകത്തിന്റെ ഒന്നാമത്തെ പീഠികയിൽ "ജൂൻ
11-ാം൲ മുതൽ ൟ ബുക്ക് ഞാൻ എഴുതി തുടങ്ങി, ആഗസ്ത 17-ാം
൲ അവസാനിപ്പിച്ചു" എന്ന് ഞാൻ എഴുതിയത ശരിയായി ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/10&oldid=192980" എന്ന താളിൽനിന്ന് ശേഖരിച്ചത്