താൾ:CiXIV270.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ii അവതാരികാ.

നൊക്കുമ്പൊഴും,വിശെഷിച്ച എന്നെ കുറിച്ച യാതൊരു അറിവും
പരിചയവും ഇല്ലാത്ത "ദെശാഭിമാനി" മുതലായ രസികന്മാരാ
യ ചില ലെഖകന്മാർ ഓരൊ വൎത്തമാന കടലാസ്സുകളിൽ എ
ന്റെ പുസ്തകത്തെ പ്രശംസിച്ചതിനെയും പുസ്തകത്തെപ്പറ്റി ചി
ല ജനങ്ങൾ സംഗതികൂടാതെ ദുരാക്ഷെപം ചെയ്തതിനെ ബല
മായി എതൃത്ത പുസ്തകത്തിന്റെ കീൎത്തിയെ പരിപാലിപ്പാൻ
ചെയ്ത ശ്രമങ്ങളെയും കാണുമ്പൊഴും, ൟ രാജ്യക്കാർ എന്റെ
ശ്രമത്തെ പറ്റി അഭിനന്ദിച്ച സന്തൊഷിപ്പാൻ പ്രയാസമായി
വരുമൊ എന്ന ആദ്യത്തിൽ ഞാൻ അല്പം ശങ്കിച്ച അതിനെ
സൂചിപ്പിക്കുന്ന ഒരു പ്രസ്താവന ഒന്നാമത്തെ അവതാരികയിൽ
ചെയ്തത കെവലം അബദ്ധമായി പൊയി എന്ന ലജ്ജാസമ്മി
ശ്രമായ അത്യന്ത സന്തൊഷത്തൊടെ ഞാൻ ഇവിടെ സമ്മതി
ക്കുന്നു.

ചില ജനങ്ങൾ എന്റെ പുസ്തകത്തെ കുറിച്ച ചെയ്ത ആ
ക്ഷെപങ്ങളെയും ഞാൻ ശ്രദ്ധയൊടെ കെട്ട, അതകളുടെ ഗുണ
ദൊഷങ്ങളെ കുറിച്ച എന്റെ ബുദ്ധി എത്തുന്നെടത്തൊളം ആ
ലൊചിച്ച സ്വീകാരയൊഗ്യമെന്ന എനിക്ക ബൊദ്ധ്യമായ സംഗ
തികളെ നന്ദിയൊടെ സ്വീകരിച്ച, ആവശ്യമുള്ള ചില ഭെദങ്ങ
ളെ ഞാൻ ൟ രണ്ടാമത്തെ അച്ചടിപ്പിൽ ചെയ്തിട്ടും ഉണ്ട.

എന്നാൽ ഒരു പുസ്തകത്തിന്റെ ഗുണദൊഷങ്ങളെ കുറിച്ച
പറവാൻ യൊഗ്യതയുള്ളവരും ഇല്ലാത്തവരും ആ പുസ്തകത്തെ
പറ്റി സ്തുത്യവും ആക്ഷെപങ്ങളും ചെയ്തവരുന്നത ലൊകത്തിൽ
സാധാരണയാകുന്നു.ആക്ഷെപമൊ സ്തുത്യമൊ ചെയ്യുന്നവന
പുസ്തകത്തിന്റെ ഗുണദൊഷങ്ങൾ ഗ്രഹിപ്പാൻ ശക്തി ഉണ്ടൊ
എന്ന അയാളും അയാളുടെ ആക്ഷെപത്തെയൊ സ്തുത്യത്തെ
യൊ കെൾക്കുന്നവരും അത്ര സൂക്ഷ്മമായി ആലൊചിക്കാറില്ല.
ഇത ഗ്രന്ഥകൎത്താക്കന്മാൎക്ക വ്യസനകരമായ ഒരു അവസ്ഥയാ
ണെന്നുള്ളതിലെക്ക സംശയമില്ല. എന്റെ പുസ്തകത്തെപ്പറ്റി ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/8&oldid=192978" എന്ന താളിൽനിന്ന് ശേഖരിച്ചത്