താൾ:CiXIV270.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 മൂന്നാം അദ്ധ്യായം

ണ്ട ബ്രാഹ്മണസത്രങ്ങൾ, പലെ അടിയന്തരങ്ങളും നിയമിച്ചിട്ടു
ള്ളതായ ഒരു ഭഗവതി ക്ഷെത്രം മുതലായതുകളിലുള്ള ചിലവും,
നെമം തറവാട്ടിൽ സാപ്പാടിന്നും ഉടുപുട, തെച്ചുകുളി, ഭൃത്യവൎഗ്ഗ
ങ്ങളുടെ ചിലവ, ഇതുകളും എല്ലാം മുമ്പ നിയമിക്കപ്പെട്ടിട്ടുള്ളത
വളരെ ധാരാളമായിട്ടാണ. അതകൊണ്ട ജാത്യാ ലുബ്ധനാണെ
ങ്കിലും പഞ്ചുമെനവന ൟ വക ചിലവുകൾ കൂടാതെ കഴിപ്പാ
ൻ നിവൃത്തി ഇല്ലാതെ ഇരുന്നു. ഇതെല്ലാം കഴിച്ച കിട്ടുന്ന നെ
ട്ടമാണ അയ്യായിരം. അതിൽ ഒരു കാശപൊലും ചിലവിടുന്നത
പഞ്ചുമെനവന പരമ സങ്കടമാണ. എന്നാൽ തന്റെ മകളായ
(ഇന്ദുലെഖയുടെ അമ്മ) ലക്ഷ്മിക്കുട്ടിഅമ്മക്കും അവളുടെ അമ്മ
യും തന്റെ ഭാൎയ്യയുമായ കുഞ്ഞിക്കുട്ടി അമ്മക്കും കൂടി ഒരു മുപ്പത്ത
യ്യായിരം ഉറുപ്പികയുടെ സ്വത്തുക്കൾ ഇയ്യാൾ തന്നെ കൊടുത്തി
ട്ടുണ്ട— ഇന്ദുലെഖയും അവളുടെ അമ്മയും തന്റെ ഭാൎയ്യ കുഞ്ഞി
ക്കുട്ടി അമ്മയും (മദിരാശിലല്ലാത്ത കാലത്ത)മകൻ ഗൊവി
ന്ദൻകുട്ടിമെനൊനും പഞ്ചുമെനവനൊടു കൂടെ പൂവരങ്ങ എന്ന
പെരുള്ള രണ്ടമൂന്ന വലിയ മാളികകളായ ഭവനത്തിൽ, കുളം—
കുളിപ്പുര— ക്ഷെത്രം— സത്രശാല മുതലായതുകളുടെ സമീപം വെ
റെയാണ താമസം. പൂവള്ളി എന്ന വലിയ തറവാടവീട പൂവര
ങ്ങിൽ നിന്ന ഒരു ഇരുനൂറ മുന്നൂറ വാര ദൂരെയാണ— എന്നാൽ
ൟ രണ്ടു വീടുകൾക്കും മതിൽ ഒന്നുതന്നെയാണ.

പഞ്ചുമെനവന ൟ കഥ തുടങ്ങുന്ന കാലത്ത എഴുതപത വ
യസ്സ പ്രായമാണ. ഇദ്ദേഹത്തിന്റെ ഒരു അമ്മാമൻ ദിവാൻ
പണിയിലിരുന്ന കാലം ഇദ്ദേഹത്തിന്ന ഒരു താസിൽദാരുടെ പ
ണി ഉണ്ടായുരുന്നുപൊൽ. അതെല്ലാം വിട്ടിട്ട ഇപ്പൊഴെക്ക മുപ്പ
ത കൊല്ലങ്ങളായി. ആൾ നന്ന വെളുത്ത മുണ്ടനായി കുറെ ത
ടിച്ചിട്ടാണ. ഇദ്ദേഹത്തിന്റെ സൌന്ദൎയ്യ വൎണ്ണനക്ക— തലയിൽ
കഷണ്ടി, വായിൽ മീതെ വരിയിൽ മൂന്നും ചുവട്ടിലെ വരിയിൽ
അഞ്ചും പല്ലുകൾ ഇല്ലാ, കണ്ണ ചൊരക്കട്ടപൊലെ, മുണ്ടിന്നമീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/78&oldid=193048" എന്ന താളിൽനിന്ന് ശേഖരിച്ചത്