താൾ:CiXIV270.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം.

ഒരു കൊപിഷ്ഠന്റെ ശപഥം.

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവര പഞ്ചു
മെനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പ
ഞ്ചുമെനവനെ കൊപാന്ധനാക്കിത്തീൎത്തു. പഞ്ചു മെനൊൻ
ജാത്യാ പരമ കൊപിയാണ. പഴയ സമ്പ്രദായക്കാരനാണെന്ന
പറയെണ്ടതില്ലെല്ലൊ- ഇദ്ദേഹം ചമ്പാഴിയൊട്ട പൂവള്ളി എന്ന
ധനപുഷ്ടിയുള്ള തറവാട്ടിലെ കാരണവനാകുന്നു. ഇയാളുടെ ത
റവാട്ടിൽ മുമ്പുണ്ടായിരുന്ന രണ്ട കാരണവന്മാര ദിവാൻ ഉദ്യൊ
ഗം ഭരിച്ചവരായിരുന്നു. ചമ്പാഴിയൊടു പൂവള്ളി തറവാട അതി
ലും പുരാതനമായിട്ടതന്നെ വളരെ കൊപ്പുള്ള തറവാടായിരുന്നു.
കാലക്രമെണ അതിൽ ഉണ്ടായിവന്ന ഒരൊ മഹാ പുരുഷന്മാരാ
ൽ ധനം വളരെ വളരെ ശെഖരിക്കപ്പെട്ടിരുന്നതും വളരെ പ്ര
സിദ്ധമായുള്ളതും ആയ ഒരു ഭവനമായിരുന്നു. എന്നാൽ എടയി
ൽ കുറെ നാശങ്ങളും നെരിട്ട സ്വത്തുക്കൾക്ക കുറെ ക്ഷയവും
വന്നുപൊയിട്ടുണ്ട.

ഞാൻ പറയുന്ന ൟ കഥ നടന്ന കാലത്ത കൊല്ലത്തിൽ
ൟ തറവാട്ടിലെക്ക ഇരുപത്തെട്ടായിരം പറ നെല്ല വരുന്ന ജ
ന്മവസ്തുക്കളും പതിനയ്യായിരം ഉറുപ്പികയൊളം കൊല്ലത്തിൽ
പാട്ടം പിരിയുന്ന തൊട്ടങ്ങളും ഉണ്ടായിരുന്നു. അതിൽ ചിലവു
കൾ എല്ലാം കഴിച്ച കൊല്ലം ഒരു അയ്യായിരത്തൊളം ഉറുപ്പിക
കെട്ടിവെക്കാം. ചിലവുകൾ ലുബ്ധിച്ചിട്ടാണെന്ന പറഞ്ഞുകൂടാ—
മുമ്പുള്ള കാരണവന്മാര വലിയ യൊഗ്യരായിരുന്നതിനാൽ അ
വർ വെച്ച ശട്ട പ്രകാരം നല്ല ചിലവുണ്ടായിരുന്നു. നെമം രണ്ടു
നെരവും ഇരിപ്പുകാരടക്കം സുഖമായി സാപ്പാട കൊടുക്കുന്ന ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/77&oldid=193047" എന്ന താളിൽനിന്ന് ശേഖരിച്ചത്