താൾ:CiXIV270.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 രണ്ടാം അദ്ധ്യായം.

ഇച്ഛിക്കുന്നുള്ളു— അത എനിക്ക സാദ്ധ്യമായി— ഞാൻ മഹാ ഭാ
ഗ്യവാൻ തന്നെ സംശയമില്ല— എനി ഞാൻ പാസ്സായ വിവ
രം ഇന്ദുലെഖ തന്നെ പൊയി അറിയിക്കുന്നതാണ ഉത്തമം.

ഇങ്ങിനെയാണ ഇവരുടെ അന്തഃകരണ വിവാഹം മുമ്പ
തന്നെ കഴിച്ച വെച്ചിരുന്നത.

എന്നാൽ ഇവരതമ്മിൽ ചെൎച്ചയായിരിക്കുന്നു എന്നും ഒരു
സമയം മാധവൻ തന്നെയാണ ഇന്ദുലെഖയുടെ ഭൎത്താവായിരി
പ്പാൻ എടയുള്ളത എന്നും പഞ്ചുമെനവൻ അറിഞ്ഞിട്ടുണ്ട. തനി
ക്ക അതിൽ വളരെ സുഖം തൊന്നീല്ലെങ്കിലും കെവലം വിര
സത അന്ന ഭാവിച്ചിട്ടില്ലായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/76&oldid=193046" എന്ന താളിൽനിന്ന് ശേഖരിച്ചത്