താൾ:CiXIV270.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം. 55

തെ കെട്ടിയായ ഒരു പൊന്നിൻ നൂലും കഴുത്തിൽ ഒരു സ്വൎണ്ണംകെ
ട്ടിയ രുദ്രാക്ഷമാലയും തലയിൽ ഒരു ചകലാസ്സ തൊപ്പിയും ക
യ്യിൽ വെള്ളി കെട്ടിയ വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും
എന്ന പറഞ്ഞാൽ മതിയാവുന്നതാണ. മുമ്പ ഉദ്യൊഗം ചെയ്തി
രുന്നുവെങ്കിലും ഇംക്ലീഷപരിജ്ഞാനം ലെശമില്ലാ. ഉള്ളിൽ ശു
ദ്ധതയും ദയയും ഉണ്ടെങ്കിലും ജനനാൽതന്നെ അതി കൊപി
ഷ്ഠനാണ. എന്നാൽ ൟ കാലം വയസ്സായതിനാലും രൊഗം
നിമിത്തവും എല്ലായ്പൊഴും ക്രൊധരസം തന്നെയാണ സ്ഥായി
ആയ രസം— ഇന്ദുലെഖയൊട മാത്രം താൻ കൊപിക്കാറില്ലാ—
ഇത പക്ഷെ അവളുടെ ഗുണശക്തിയാലൊ തന്റെ മൂത്ത മക
ൻ മരിച്ചുപൊയ കൊച്ചുകൃഷ്ണമെനവൻ പെഷ്കാരിൽ ഉള്ള അതി
വാത്സല്യത്താലൊ ആയിരിക്കാം. താൻ കൊപിഷ്ഠനാണെന്നുള്ള
അറിവ തനിക്കതന്നെ നല്ലവണ്ണം ഉണ്ടാകയാൽ വല്ലപ്പൊഴും
കൊപംവന്നുപൊയാലൊഎന്ന ശങ്കിച്ച ഇന്ദുലെഖയുടെ മാളിക
യിലെക്ക താൻ അധികം പൊവാറെ ഇല്ല. എന്നാൽ ഇദ്ദെഹം
രണ്ടുമൂന്ന പ്രാവശ്യം ഇന്ദുലെഖയെപ്പറ്റി അന്വെഷിക്കാതെ ഒ
രു ദിവസവും കഴിയാറില്ല. ഇന്ദുലെഖ ഒഴികെ പൂവരങ്ങിലും പൂവ
ള്ളിയിലും ഉള്ള യാതൊരു മനുഷ്യനും ഇദ്ദെഹത്തിന്റെ ശകാരം
കെൾക്കാതെ ഒരുദിവസമെങ്കിലും കഴിച്ചുകൂട്ടീട്ടുണ്ടൊ എന്ന സം
ശയമാണ. മാധവനുമായി ശണ്ഠ ഉണ്ടായത തറവാട്ട വീട്ടിൽ
വെച്ച രാവിലെ ആറ മണിക്കാണ. അത കഴിഞ്ഞ ഉടനെ അ
വിടെനിന്ന ഇറങ്ങി വലിയ കൊപത്തൊടെ താൻ പാൎക്കുന്ന പൂ
വരങ്ങിൽ വന്നു— പൂമുഖത്ത കയറിയപ്പൊൾ മകൾ ലക്ഷ്മുക്കുട്ടി
അമ്മയെയാണ ഒന്നാമത കണ്ടത.

പഞ്ചുമെനൊൻ—ആ കുരുത്തം കെട്ട ചണ്ഡാളൻ— ആ മഹാ
പാപി— എന്നെ അവമാനിച്ചത നീ അറിഞ്ഞില്ലെ.

ലക്ഷ്മിക്കുട്ടി അമ്മ-ആര.

പ—മാധവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/79&oldid=193049" എന്ന താളിൽനിന്ന് ശേഖരിച്ചത്