താൾ:CiXIV270.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 രണ്ടാം അദ്ധ്യായം.

മാധവന ക്രമെണ വ്യഥ സഹിപ്പാൻ പാടില്ലാതെ ആ
യിത്തുടങ്ങി. ഭക്ഷണം, നിദ്ര, ൟ വകയിൽ അശെഷം ശ്രദ്ധ
യില്ലാതെ ആയി എന്ന തന്നെ പറയാം. ഇന്ദുലെഖയുടെ മാളി
കയിൽ അത്ര അധികംപൊയി ഇരിക്കാറും ഇല്ലാതായി. ഒരു ദി
വസം ഇന്ദുലെഖയുമായി മാധവന്റെ അമ്മ (പാൎവ്വതി അമ്മ)
സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾ സംഗതിവശാൽ മാധവന്റെ
പ്രസ്താവം വന്നതിൽ "മാധവന എന്തൊ അകാരണമായി ഒരു
കുണ്ഠിതം കാണുന്നു" എന്ന പാൎവതി അമ്മ പറഞ്ഞു.

ഇ—അകാരണമായിരിക്കില്ലാ.

പാൎവ്വതിഅമ്മ— ഞാൻ ഒരു കാരണവും കാണുന്നില്ലാ— ചൊറ
അവൻ ഉണ്ണുന്നില്ല, രണ്ടനെരവും കൂടി കഷ്ടിച്ച ഉരി അരി
ചെല്ലുന്നില്ലാ— പാലൊ ചായയൊ ഒന്നും തന്നെ കഴിക്കുന്നി
ല്ലാ— രാത്രി അവന്ന ഉറക്കവും ഇല്ലെന്ന കൂടയുള്ളവർ പറയു
ന്നു— എന്തൊ വല്ല ദീനവും ഉടനെ വന്ന പിടിക്കുമൊ എന്ന
റിഞ്ഞില്ലാ.

ഇ—എന്നാൽ ഞാൻ ഒന്ന ചൊദിക്കാം— ഇങ്ങട്ട വരാൻ പറയൂ.

പാൎവ്വതിഅമ്മ പൊയി മാധവനൊട പറഞ്ഞു— മാധവൻ
ഇന്ദുലെഖയുടെ മാളികയിൽ ചെന്നു.

ഇ—എന്ത ഇയ്യെടെ ഇങ്ങട്ട വരവ ഒന്ന് ചുരുങ്ങിയിരിക്കുന്നത.

മാ—വരാൻ എനിക്ക മനസ്സിന്ന അശെഷം സുഖമില്ല.

ഇ—ഇവിടെ വരുമ്പൊഴാണ സുഖക്കെട.

മാ—അതെ— സുഖക്കെട അധികമാവുന്നത ഇവിടെ വരുമ്പൊ
ഴാണ— സുഖക്കെട സാധാരണ എല്ലായ്പൊഴും ഉണ്ട.

ഇ—ഞാൻ മെൽകഴുകാൻ പൊകുന്നു—ആ കൊച്ചിന്മെൽ ന്യൂ
സ്പെപ്പർ വായിച്ച കിടക്കൂ. ഞാൻ ക്ഷണം വരാം— എന്നിട്ട
വിവരങ്ങൾ പറയാം.

മാധവൻ കൊച്ചിന്മെൽ കിടന്നു— ന്യൂസ്പെപ്പർ തൊട്ടില്ല.
ഇന്ദുലെഖാ "ന്യൂസ്പെപ്പർ എന്ത പിഴച്ചു" എന്ന ചൊദിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/72&oldid=193042" എന്ന താളിൽനിന്ന് ശേഖരിച്ചത്