താൾ:CiXIV270.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 49

ചിറിച്ചുംകൊണ്ട മെൽകഴുകാൻ താഴത്തിറങ്ങുമ്പൊൾ മുകളി
ലെക്ക ഒരു വാലിയക്കാരൻ മാധവന ഒരു കമ്പിവൎത്തമാന ല
ക്കൊട്ടും കൊണ്ട കയറുന്നത കണ്ടു— എന്തൊ പരീക്ഷയുടെ സം
ഗതിയായിരിക്കുമെന്ന വിചാരിച്ച ലക്കൊട്ട ഇന്ദുലെഖ സംശ
യം കൂടാതെ വാങ്ങി പൊളിച്ചു വായിച്ചപ്പൊൾ ബഹുസന്തൊഷ
മായി—ഉടനെ ഓടിക്കൊണ്ട മുകളിൽ ചെന്ന "ബീ—എൽ— ജ
യിച്ചു" എന്ന പറഞ്ഞ മാധവന്റെ അടുക്കെ കമ്പിവൎത്തമാന
കടല്ലാസ്സും കൊണ്ടുപൊയി നിന്നു.

മാ—"ശരി—നന്നായി"—എന്ന മാത്രം പറഞ്ഞു. കടല്ലാസ്സ വാങ്ങി
യതെ ഇല്ല. പിന്നെ ഒരക്ഷരവും ഉരിയാട്ടില്ല. കിടന്നെടത്ത
നിന്ന ഇളകിയതെ ഇല്ല. ഇന്ദുലെഖയുടെ ചന്ദ്രബിംബ സമ
മായ മുഖത്ത ഒരു സങ്കടത്തൊടുകൂടെ എന്നപൊലെ നൊക്കി
ക്കൊണ്ട കിടന്നതെ ഉള്ളൂ. ഇത കണ്ടപ്പൊൾ ഇന്ദുലെഖക്ക
അതി കഠിനമായ ഒരു വ്യഥ ഉണ്ടായി എങ്കിലും അതിനെ
ധൈൎയ്യത്തൊടെ അടക്കി.

ഇ—ഇത എന്ത കഥയാണ—ഒരു വ്യസനഭാവം കാണുന്നത. ബീ—
എൽ ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ജയിച്ചു എന്ന അറിയി
ച്ചാൽ ഇത്ര വ്യസനമൊ. ഇങ്ങിനെ അനാസ്ഥയായി കിടക്കു
ന്നത ആശ്ചൎയ്യം! ആശ്ചൎയ്യം!

മാ—എനിക്ക ഇതിൽ ഒരാസ്ഥയും ഇല്ല. ബീ—എൽ പാസ്സായാ
ലും ഇല്ലെങ്കിലും എല്ലാം എനിക്ക ഒരുപൊലെ.

ഇ—ജയിച്ച വിവരം ഞാൻ പൊയി വലിയച്ചനൊടും നമ്മൾ
രണ്ടാളുടെ അമ്മമാരൊടും പറയട്ടെ. ഞാൻ തന്നെ ഓടിപ്പൊ
യി പറയും അവൎക്കെങ്കിലും സന്തൊഷമുണ്ടാകും.

മാ—എന്തിന ഇന്ദുലെഖ ഇത്ര ബുദ്ധിമുട്ടുന്നു— അവരൊടൊക്കെ
ഞാൻ തന്നെ പൊയി സാവധാനത്തിൽ പറയാമെല്ലൊ— എ
ന്താണ ബദ്ധപ്പാട.

ഇ—ഞാൻ തന്നെ ൟ ക്ഷണം പൊയി പറയും— ടെലിഗ്രാം വാ


7✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/73&oldid=193043" എന്ന താളിൽനിന്ന് ശേഖരിച്ചത്