താൾ:CiXIV270.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 47

മാ—ഭാൎയ്യാഭൎത്താക്കന്മാൎക്ക വെണ്ടപ്പൊൾ എല്ലാം യഥെഷ്ടം
അന്യൊന്യമുള്ള സംബന്ധം വിടുത്താൽ അവരിരുവരിലാ
ൎക്കെങ്കിലും അധികാരമുണ്ടായി വരുന്നത നല്ല സ്വതന്ത്രതയാ
ണെന്ന ഞാൻ വിചാരിക്കുന്നില്ല- ൟ നിലയിലായാൽ ഭാൎയ്യാ
ഭൎത്താക്കന്മാർ തമ്മിലുള്ള സംബന്ധം ഒരു കരാറിനാൽ ഉണ്ടാ
വുന്ന സംബന്ധം പൊലെ ആയി— അതിൽ ഒരു രുചിയുംശ്ലാ
ഘ്യതയും എനിക്ക തൊന്നുന്നില്ലാ.

ഇ—(ചിറിച്ചുംകൊണ്ട) എന്നാൽ മലയാള മാതിരിയുള്ള സംബ
ന്ധത്തിൽ മാധവൻ രുചിയില്ലായിരിക്കും. അല്ലെ.

മാ—ഇല്ലാ.

ഇ—അങ്ങിനെയാണെങ്കിൽ മുമ്പ പറഞ്ഞില്ലെ അന്യരാജ്യത്തെ
ങ്ങാനും പൊയ്ക്കളയാമെന്ന—അങ്ങിനെ ചെയ്തൊളു. അതാണ
നല്ലത.

മാ—അതിന്ന തന്നെയാണ ഭാവം— ഇന്ദുലെഖക്കും അത സമ്മ
തം തന്നെയൊ.

ഇ—എന്റെ സമ്മതം എന്തിനാണ.

മാ—ഇന്ദുലെഖ എന്റെ ഭാൎയ്യയായിരിക്കുമെങ്കിൽ എനിക്ക മ
ലയാളം തന്നെയാണ സ്വൎഗ്ഗം.

ഇ—അപ്പൊൾ മലയാള മാതിരി സംബന്ധം സാരമില്ലാത്ത മാ
തിരിയാണെന്നല്ലെ പറഞ്ഞത— പിന്നെ അതിൽ എന്തിന
കാംക്ഷിക്കുന്നു.

മാ—അത ഇന്ദുലെഖയ്ക്കും എനിക്കും സംബന്ധിക്കുകയില്ല.

ഇ—ശരി നല്ല വാക്ക.

ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾ ഇന്ദുലെഖയു
ടെ അമ്മ മുകളിലെക്ക വന്ന രണ്ടാളെയും പരിഹാസം തുടങ്ങി—
അപ്പൊഴത്തെ സ്വകാൎയ്യ സല്ലാപവും അന്നത്തെ നായാട്ടും മാ
ധവന മുടങ്ങുകയും ചെയ്തു.

എനി ൟ പൂൎവകഥ ചുരുക്കി പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/71&oldid=193041" എന്ന താളിൽനിന്ന് ശേഖരിച്ചത്