താൾ:CiXIV270.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 27

മാ—സകലദിക്കിലും സുഖക്കെടതന്നെ.

ഇ—എന്നാൽ ഇത വല്ലാത്ത രൊഗം തന്നെ.

മാ—വല്ലാത്ത രൊഗം തന്നെയാണെന്ന തൊന്നുന്നു— ഒരു സമ
യം ഇതിൽ നിന്ന സുഖപ്പെട്ട വരാൻ പ്രയാസം— എന്റെ മ
നസ്സിന്ന ഒരിക്കലും സമാധാനം വരുമെന്ന തൊന്നുന്നില്ലാ—
ഇന്ദുലെഖ ൟ കൊച്ചിന്മെൽ കുറെ ഇരിക്കൂ— വിരൊധം ഉ
ണ്ടൊ.

ഇ— വളരെ വിരൊധമുണ്ട. മാധവൻ യൌവനയുക്തനായ ഒ
രു പുരുഷനായി— ഞാനും യൌവനയുക്തയായ ഒരു സ്ത്രീയാ
ണ. പണ്ട കുട്ടിയിൽ കളിച്ച പൊലെ എനി കളിക്കാമൊ.

മാ—കൊച്ചിന്മെൽ ഒന്നായി ഇരിക്കുന്നതിന്ന എന്താണ വിരൊ
ധം.

ഇ—ബഹുവിരൊധം ഉണ്ട. ഒരിക്കലും ഒന്നായി ഇരിപ്പാൻ നുമ്മ
ൾക്ക ഇപ്പോൾ പാടില്ല.

മാ—എപ്പൊഴെങ്കിലും പാടുള്ള ഒരു കാലം എനി ഉണ്ടാകുമൊ
എന്ന അറിവാനും നിവൃത്തി ഇല്ലാ. അല്ലെ— എന്ത ചെയ്യാം.

ഇ—അതെ- ഭാവിയായ കാൎയ്യത്തെ കുറിച്ച തീൎച്ച പറവാൻ ആ
ൎക്കും സാധിക്കുന്നതല്ലെല്ലൊ.

മാ—(ദീൎഘത്തിൽ ഒന്ന നിശ്വസിച്ചിട്ട) ആൎക്കും പറവാൻ കഴി
കയില്ലാ. ശരിതന്നെ.

ഇങ്ങിനെ സംസാരിച്ച കൊണ്ടിരിക്കുമ്പൊഴെക്ക കുട്ടിപ്പട്ട
ര ചായയും പലഹാരങ്ങളും കൊണ്ടുവന്നു. മാധവൻ എഴുനീറ്റു
പൊയി. ഒന്നും വിചാരിച്ചപൊലെ അന്ന സംസാരിപ്പാൻ കഴി
ഞ്ഞില്ല.

മാധവൻ പിന്നെ ദിവസം കഴിച്ചുകൂട്ടിയത പറവാൻ കൂടി
എനിക്ക സങ്കടം. ഇന്ദുലെഖ എന്തുതന്നെ പറഞ്ഞാലും ചിറി
ച്ചാലും കളിച്ചാലും മാധവൻ ഒരു മൌനവ്രത്തിലായി. ചില
പ്പൊൾ ഇന്ദുലെഖ "എന്താണ മനസ്സിന്ന ഒരു മൌഢ്യം" എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/51&oldid=193021" എന്ന താളിൽനിന്ന് ശേഖരിച്ചത്