താൾ:CiXIV270.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 രണ്ടാം അദ്ധ്യായം.

അടുക്കൽ പൊയി "പുസ്തകം വെണ്ടെ" എന്ന ചൊദിച്ചു.

മാ—എന്തിനാണ ഇങ്ങിനെ പരിഹസിക്കുന്നത— ഇതിൽ എന്താ
ണ അങ്ങൊരു സുഖം.

ഇ—ഇത പരിഹാസമൊ. ഞാൻ അറിയില്ലാ. എന്നാൽ എന്താ
യാലും എനിക്ക ഇങ്ങിനെയെല്ലാം കാണിക്കുന്നതും പറയുന്ന
തും ബഹുസന്തൊഷമാണ— ഞാൻ ഇങ്ങിനെ എല്ലാം പറ
ഞ്ഞുകൊണ്ടിരിക്കും— അല്ലെങ്കിൽ മാധവൻ കളിക്കാൻ വ
രൂ. കുതിരയെ തടുക്കു— എണീക്കൂ.

മാ—എനിക്ക കുതിരയും ആനയും ഒന്നും വെണ്ട.

ഇ—ശകുന്തളയെ വിചാരിച്ച കിടന്നാൽ മതി. അല്ലെ!

മാ— അതെ ശിരി. അതമതി.

ഇ—എന്നാൽ അങ്ങിനെയാവട്ടെ, ഇയ്യെടെ നായാട്ടിന്ന പൊ
വാറില്ലെ? തൊക്കുകളും വെടിയും ഘൊഷവും എല്ലാം ഒന്ന
നിലച്ച കാണുന്നുവല്ലൊ. ഇതിന എന്ത സംഗതി?

മാ—എനിക്ക ഒന്നിനും മനസ്സില്ലാ.

ഇ—എന്താണ ബുദ്ധിക്ക വല്ല സ്ഥിരക്കെടും തുടങ്ങാൻ ഭാവമു
ണ്ടൊ.

മാ—ഒരുസമയം ഉണ്ടെന്ന ഞാൻ വിചാരിക്കുന്നു.

ഇ—എന്നാൽ അതിന്നു വല്ല ഉപശാന്തിയും വരുത്തുവാൻ നൊ
ക്കണ്ടെ.

മാ—നൊക്കണം.

ഇ—എന്നാൽ മാധവന്റെ അച്ഛനൊട ഉടനെ പറയണം.
ഞാൻ പറഞ്ഞുകളയാം— എനിക്ക ചായ കുടിപ്പാൻ സമയമാ
യി. മാധവനും ചായ കൊണ്ടുവരട്ടെ.

മാ—എനിക്ക ചായ വെണ്ടാ.

ഇ—പലഹാരം വെണമൊ?

മാ—വെണ്ടാ.

ഇ—എന്താണ വയറ്റിലും സുഖക്കെടുണ്ടൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/50&oldid=193020" എന്ന താളിൽനിന്ന് ശേഖരിച്ചത്