താൾ:CiXIV270.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 രണ്ടാം അദ്ധ്യായം.

ചൊദിക്കും. അതിന മാധവൻ ഉത്തരം പറയാൻ പുറപ്പെടുന്ന
തിന്ന മുമ്പ മറ്റൊന്ന ചൊദിക്കും. ഒരു ദിവസം വൈകുന്നെരം
ഇന്ദുലെഖ മെൽ കഴുകാൻ പൊകുമ്പൊൾ മാധവൻ ഇന്ദുലെ
ഖയുടെ മാളികമെൽ ഉണ്ടായിരുന്നു. അവിടെ ഇരുന്ന അരപ്പാ
യ കടല്ലാസ്സ നിറച്ച തന്റെ മനൊവ്യഥകളെ എല്ലാം എഴുതി
ഇന്ദുലെഖയുടെ എഴുത്തു മെശമെൽ വെച്ചു പൊയി. മാധവൻ
പിറ്റെ ദിവസം രാവിലെ ഇന്ദുലെഖയുടെ മാളികമെൽ വന്ന
"ഞാൻ ഇവിടെ ഒരു കടല്ലാസ്സ എഴുതി വെച്ചിരുന്നുവല്ലൊ
അത വായിച്ചുവൊ" എന്ന ചൊദിച്ചു. അപ്പൊൾ ഇന്ദുലെഖാ
"എനിക്ക ഒന്നും നിശ്ചയമില്ല" എന്ന പറഞ്ഞ മാധവനൊട
വെറെ ഒരു കാൎയ്യം ചൊദിച്ചു. മാധവൻ എന്തതന്നെ സങ്കടം
കാണിച്ചാലും അത നിമിത്തം ഇന്ദുലെഖക്ക യാതൊരു ഭാവഭെ
ദവും ഉണ്ടായതായി കണ്ടില്ലാ. ഇന്ദുലെഖക്കുണ്ടായിരുന്ന അനു
രാഗം കെവലം മറച്ചുവെച്ചിരുന്നു.

അങ്ങിനെ ഇരിക്കുമ്പൊൾ ഒരു നാൾ നല്ല ചന്ദ്രികയുള്ള
ഒരു രാത്രിയിൽ മാധവൻ താനെ പൂവരങ്ങ മാളികയുടെ തെ
ക്കെ മിറ്റത്ത ചന്ദ്രനെയും നൊക്കിക്കൊണ്ട നടന്നുംകൊണ്ടിരു
ന്നു. ഇന്ദുലെഖാ മാളികയുടെ മുകളിൽ നിന്ന ജാലകത്തിൽകൂടി
നൊക്കിയപ്പൊൾ മാധവനെക്കണ്ടു "മാധവാ" "മാധവാ" എ
ന്ന വിളിച്ചു.

മാ—എന്താണ.

ഇ—എന്താണ. ചന്ദ്രൊപാലംഭമൊ ചന്ദ്രിക മുകളിൽ ൟ അ
റയിലും ധാരാളം ഉണ്ട. ഇങ്ങട്ട കയറി വരുന്നതിന്ന വിരൊ
ധം ഉണ്ടൊ.

മാ—ഞാൻ കയറി വരുന്നില്ല. ഒരു കൊച്ചിന്മെൽ ഒന്നായി ഇ
രിക്കുന്നത വിരൊധമുള്ളകാൎയ്യമാണെങ്കിൽ രാത്രി ഒരറയിൽ
നൊം രണ്ടാളുംകൂടി ഇരിക്കുന്നതിന്ന വിരൊധമില്ലെ.

ഇ—അതെ. ശരിയാണ,വിരൊധമുള്ള കാൎയ്യം തന്നെയാണ. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/52&oldid=193022" എന്ന താളിൽനിന്ന് ശേഖരിച്ചത്