താൾ:CiXIV270.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 25

മാ—ഏതാണ. ഇ—(മറ്റൊരു ശ്ലൊകം വായിക്കുന്നു.)
ആനാഘ്രാതംപുഷ്പംകിസലയമലൂനംകരരുഹൈ
രനാവിദ്ധംരത്നംമധുനവമനാസ്വാദിത രസം ।
അഖണ്ഡംപുണ്യാനാംഫലമിവചതദ്രുപമനഘം
നജാനെഭൊക്താരംകമിഹസമുപസ്ഥാസ്യതിവിധിഃ ॥

മാ—അത് ഞാൻ ചൊല്ലണ്ട ശ്ലൊകമല്ലെ.

ഇ—ശാകുന്തളത്തിലുള്ളതാണ- ആൎക്കെങ്കിലും ചൊല്ലാം.

മാ—മനുഷ്യന്റെ ബുദ്ധിയുടെ ഒരു അഹങ്കാരം വിചാരിക്കു
മ്പൊൾ എനിക്ക ആശ്ചൎയ്യം തൊന്നുന്നു.

ഇ—അത എന്താണ.

മാ—തന്റെ സമസൃഷ്ടികളിൽ കരുണ വെണ്ട ദിക്കിൽ അതി
ന പകരം പരിഹസിച്ചാൽ അത അഹങ്കാരമല്ലെ. ദുഷ്ടതയാ
യുള്ള അഹങ്കാരമല്ലെ.

ഇ—പരിഹസിച്ചാൽ അങ്ങിനെ തന്നെ.

മാ—ഇന്ദുലെഖ പരിഹസിക്കുന്നില്ലെ.

ഇ—ഇംക്ലീഷ പുസ്തകങ്ങൾ വല്ലതും വായിക്കണൊ— ഞാൻ ബു
ക്ക എടുത്തുതരാം.

മാ—എനിക്ക ഒന്നും വായിക്കെണ്ട.

ഇ—എന്നാൽ ഭൎത്തൃഹരി വായിച്ചൊളൂ.

മാ—എനിക്ക ഒന്നും വായിക്കണ്ട. ദയവചെയ്ത എന്നെ പരി
ഹസിക്കാതിരുന്നാൽ മതി.

ഇ—എന്നാൽ ഞാൻ കുറെ വീണ വായിക്കട്ടെ— മനസ്സിന്ന കു
ണ്ഠിതം ഉണ്ടെങ്കിൽ അത് പൊവും.

മാ—എനിക്ക വീണ വായന കെൾക്കെണ്ട.

ഇ—എന്നാൽ ഉറങ്ങിക്കൊളൂ— ശകുന്തളയെയും വിചാരിച്ചൊളൂ—
വെണമെങ്കിൽ ൟ നാടകബുക്ക അടുക്കെ വെച്ചൊളൂ.

എന്ന പറഞ്ഞ ഇന്ദുലെഖ ബുക്കും എടുത്ത മാധവന്റെ

4✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/49&oldid=193019" എന്ന താളിൽനിന്ന് ശേഖരിച്ചത്