താൾ:CiXIV270.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 രണ്ടാം അദ്ധ്യായം

മാ—വരട്ടെ. ഞാൻ ഇപ്പൊൾ കളിക്കുന്നില്ലാ, കളിച്ചാൽ ശരി
യാവുകയില്ലാ— ഞാൻ ൟ കൊച്ചിന്മെൽ കുറെ കിടക്കട്ടെ.

എന്നുപറഞ്ഞു കരു മെശമെൽ തന്നെ വെച്ചു. മാധവൻ
കൊച്ചിന്മെൽ പൊയി കിടന്നു. ഇന്ദുലെഖ അവിടുന്നു ചിറിച്ചും
കൊണ്ട എഴുനീറ്റ ശാകുന്തളനാടകം ബുക്ക എടുത്ത ഒരു ക
സാലമെൽ ഇരുന്ന വായിച്ച തുടങ്ങി.

മാ—എന്താണ ആ പുസ്തകം.

ഇ—ശാകുന്തളം.

മാ—എവിടെയാണ വായിക്കുന്നത.

ഇ—എന്താണ ഉറക്കെ വായിക്കണൊ.

മാ—വായിക്കൂ.

ഇ—(ഒരു ശ്ലൊകം വായിക്കുന്നു.)
ക്ഷാമക്ഷാമകപൊലമാനനമുരഃകാഠിന്യമുക്തസ്ത
നം- മദ്ധ്യഃക്ലാന്തതരഃപ്രകാമവിനതാ വംസൌച്ഛ വിഃ
പാണ്ഡുരാ-ശൊച്യാചപ്രിയദൎശനാചമദനക്ലിഷ്ടെ
യമാലാക്ഷ്യതെ-പത്രാണാമിവശൊഷണെനമരുതാസ്പ്ര
ഷ്ടാലതാമാധവീ.

മാ—ശിവ ശിവ- ഇങ്ങിനെ ഒന്ന കണ്ടിരുന്നാൽ എന്റെ വ്യ
സനം തീൎന്നിരുന്നു.

ഇ—ശകുന്തളയെ എങ്ങിനെ എനി കാണാൻ കഴിയും— ശകുന്ത
ളയെ മനസ്സിൽ നന്നായിട്ട വിചാരിച്ച കണ്ണ മുറുക്കെ അട
ച്ച കിടന്നൊളൂ. എന്നാൽ ഒരുസമയം സ്വപ്നം എങ്കിലും കാ
ണാമായിരിക്കാം.

മാ—ഇന്ദുലെഖ വളരെ സുന്ദരിയാണെങ്കിലും വിദുഷിയാണെ
ങ്കിലും ഇന്ദുലെഖയുടെ മനസ്സ വളരെ കഠിനമുള്ള മാതിരിയാ
ണെന്ന ഞാൻ വിചാരിക്കുന്നു.

ഇ—അതെ- എന്റെ മനസ്സ വളരെ കഠിനമാണ— ആട്ടെ ശാ
കുന്തളത്തിൽ എനി ഒരു ശ്ലോകം ചൊല്ലട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/48&oldid=193018" എന്ന താളിൽനിന്ന് ശേഖരിച്ചത്