താൾ:CiXIV270.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 23

ബുദ്ധിയും ഉള്ളവരായാൽ ആ മനസ്സിനെ നിവൃത്തിപ്പിച്ച
പാട്ടിൽ വെക്കും. അതകൊണ്ട മാധവൻ ഞാൻ ഒടുവിൽ പ
റഞ്ഞ മാതിരിക്കാരുടെ കൂട്ടത്തിലാണെങ്കിൽ ബുദ്ധിസാമൎത്ഥ്യ
മുള്ള ആളാകയാൽ ദുസ്സാദ്ധ്യമായതൊ അസാദ്ധ്യമായതൊ
ആയ വല്ല കാൎയ്യത്തിലും മനസ്സ ചാടീട്ടുണ്ടെങ്കിൽ ആ മന
സ്സിനെ മടക്കി എടുക്കാൻ കഴിയുമെല്ലൊ. അങ്ങിനെ മടക്കി
എടുക്കുന്നതിന ശക്തി ഉണ്ടായാൽ മനസ്സ സ്വാധീനമായി.

മാ—ഞാൻ ഇന്ദുലെഖ പറഞ്ഞതിൽ യൊജിക്കുന്നില്ലാ. എങ്കി
ലും ൟ സംഗതിയെപ്പറ്റി ഞാൻ എനി തൎക്കിക്കുന്നില്ലാ. എ
നിക്ക മുമ്പെത്തപ്പൊലെ ഇന്ദുലെഖയുമായി തൎക്കിച്ചുകൊ
ണ്ടിരിക്കാൻ മനസ്സിന്ന സുഖമില്ല.

ഇ—ഞാൻ വിചാരിച്ചു ചതുരംഗം കളിക്കാനെ രസമില്ലാതായി
ട്ടുള്ളൂ എന്ന- ഇപ്പൊൾ എന്നൊട സംസാരിക്കാനും രസമി
ല്ലെന്നു കെട്ടത ആശ്ചൎയ്യം.

മാ—എന്തിനാണ ഇങ്ങിനെ എല്ലാം പറയുന്നത. ഞാൻ മഹാ
ഒരു നിൎഭാഗ്യവാനാണെന്ന തൊന്നുന്നു. വൃഥാ മനഃഖെദം ഉ
ണ്ടാവുന്നത നിൎഭാഗ്യമല്ലെ.

ഇ— ആ ഖെദത്തെ പരിഹരിപ്പാൻ ശക്തിയില്ലാതെ പൊകുന്ന
ത നിൎഭാഗ്യം.

മാ—ആ ഖെദം എങ്ങിനെയാണ പരിഹരിക്കണ്ടത എന്ന ഇ
ന്ദുലെഖ പറഞ്ഞുതന്നാൽ വലിയ ഉപകാരമായിരുന്നു.

ഇ—ഖെദം എന്താണെന്നറിഞ്ഞാൽ ഞാൻ പരിഹരിക്കാൻനൊ
ക്കാം— എന്ന പറഞ്ഞ ഒന്ന് ചിറിച്ചു.

മാ—ഖെദം എന്താണെന്ന ഞാൻ പറയാം.

ഇ—കളിക്കൂ— മാധവന്റെ കുതിരയെ ഞാൻ വെട്ടാൻപൊകു
ന്നു. കുരു കയ്യിൽ പിടിച്ചു ഖെദം എന്നു പറഞ്ഞ മെല്പട്ട നൊ
ക്കിയത മതി. കളിക്കൂ— കുതിരയെ രക്ഷിക്കാൻ കഴിയുമൊ—
കാണട്ടെ മിടുക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/47&oldid=193017" എന്ന താളിൽനിന്ന് ശേഖരിച്ചത്