താൾ:CiXIV270.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 രണ്ടാം അദ്ധ്യായം.

ഒന്നുതന്നെ. "മനസ്സ ആഹ്ലാദപ്പെടും" എന്ന പറഞ്ഞതി
ന്റെ അൎത്ഥം സൂക്ഷ്മത്തിൽ മനസ്സിൽ അതിനെപ്പറ്റി കൌ
തുകം ഉണ്ടാവുമെന്ന മാത്രമല്ല, അങ്ങിനെയുള്ള ആഹ്ലാദത്തി
ൽ അതിനെ അനുഭവിക്കെണമെന്നുള്ള ആഗ്രഹവും അന്തൎഭ
വിച്ചിരിക്കുന്നു. എന്നാൽ പിന്നെ ആ ആഗ്രഹം സാദ്ധ്യമൊ
ദുസ്സാദ്ധ്യമൊ എന്ന ആലൊചിച്ചിട്ടെ അതിന്റെ നിവൃത്തി
ക്ക ഇന്ദുലെഖ ശ്രമിക്കുകയുള്ളൂ. അതുമാത്രമാണ ഇന്ദുലെഖ
ഇപ്പൊൾ പറഞ്ഞതിന്റെ താല്പൎയ്യം എന്ന എനിക്ക തൊ
ന്നുന്നു. ഇത ശരിയാണെങ്കിൽ ഇന്ദുലെഖ ആഗ്രഹത്തെ ജയി
ക്കുന്നത ധൈൎയ്യം കൊണ്ടും ക്ഷമകൊണ്ടുമാണെന്ന സ്പഷ്ടമാ
ണ.
ഇ—അങ്ങിനെയല്ലാ ഞാൻ പറഞ്ഞത. മാധവന മനസ്സിലാ
യില്ലാ. ഒന്നാമത മാധവന്റെ പുഷ്പത്തിന്റെ ഉപമതന്നെ
നന്നായില്ല. ഇതിലും നന്നായിട്ട ഞാൻ ഒരു ഉപമ പറഞ്ഞ
മാധവനെ ബൊദ്ധ്യപ്പെടുത്താം. ഞാൻ യൌവനയുക്തയാ
യ ഒരു സ്ത്രീയാണ— ഞാൻ സുന്ദരനായ ഒരു യുവാവെ കാണു
ന്നു— ആ യുവാവ എന്റെ ഭൎത്താവായിരിപ്പാൻ യൊഗ്യ
നൊഎന്ന എന്റെ മനസ്സിന്ന ബൊദ്ധ്യപ്പെടുന്നതിന്ന മുമ്പ
ആ പുരുഷനിൽ എന്റെ മനസ്സ പ്രവെശിക്കയില്ലാ. ഇവിടെ
മനസ്സ ഒന്നാമത പ്രവെശിച്ചിട്ട പിന്നെ ഞാൻ ധൈൎയ്യം കൊ
ണ്ട മനസ്സിനെ നിവൃത്തിപ്പിക്കുന്നതല്ലാ. എന്റെ മനസ്സ ഒ
ന്നാമത പ്രവെശിക്കുന്നതെ ഇല്ലാ. അതപ്രകാരം തന്നെ ധ
നത്തിൽ— ന്യായമായവിധം ആൎജ്ജിക്കപ്പെടുന്ന ധനത്തിൽ
അല്ലാതെ എനിക്ക ആഗ്രഹമെ ഉണ്ടാവുന്നില്ലാ. ഇതെല്ലാം
മനസ്സിന്ന ചിലൎക്ക സഹജമായ ഗുണമായി ഉണ്ടാവും— ചി
ലൎക്ക അങ്ങിനെ അല്ലാ മനസ്സിന്റെ ധൎമ്മം— കിട്ടുന്നതിലും
കിട്ടാത്തതിലും വെണ്ടുന്നതിലും വെണ്ടാത്തതിലും ഒരു പൊ
ലെ മനസ്സ പ്രവെശിക്കും. പിന്നെ സാമൎത്ഥ്യവും ധൈൎയ്യവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/46&oldid=193016" എന്ന താളിൽനിന്ന് ശേഖരിച്ചത്