താൾ:CiXIV270.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 രണ്ടാം അദ്ധ്യായം.

ണ മാധവൻ എന്ന പറയാം. വല്ല പുസ്തകങ്ങൾ വായിച്ചിട്ടും
പാട്ട, പിയനൊ, ചതുരംഗം മുതലായതകൊണ്ട വിനൊദിച്ചും
വൈകുന്നെരം പിരിയാറാവുമ്പൊൾ രണ്ടുപെൎക്കും ഒരു ദിവസവും
പകൽ സമയം മതിയായില്ലെന്ന തൊന്നാതിരുന്നിട്ടില്ല. ഇങ്ങി
നെ കുറെകാലം മദിരാശിയിൽനിന്ന മാധവൻ വീട്ടിൽവന്ന സ
മയങ്ങൾ മുഴുവനും അന്യൊന്യം രസിച്ചും അഹങ്കരിച്ചും വിനൊ
ദിച്ചും കഴിഞ്ഞു.

ഇന്ദുലെഖയും മാധവനും തമ്മിൽ ഉള്ള സംബന്ധ സ്ഥി
തികൊണ്ടും രൂപംകൊണ്ടും പഠിപ്പകൊണ്ടും ഇവരതമ്മിൽ ഇങ്ങി
നെ സ്നെഹിച്ചവന്നതിൽ അല്പം ചില ആളുകൾ ഒഴികെ ശെ
ഷം എല്ലാവൎക്കും സന്തൊഷമായിരുന്നു. എന്നാൽ ഇന്ദുലെഖ
യെ മാധവന ഭാൎയ്യയായി കിട്ടുമൊ എന്ന പിന്നെയും ഒരു ശങ്ക
എല്ലാവൎക്കും ഉണ്ടായി. മലയാളത്തിലെ സ്ഥിതി അറിയുന്ന ആ
ൾക്ക ൟ ശങ്ക ഉണ്ടാവാതിരിപ്പാൻ പാടില്ലെല്ലൊ. തിരുവന
ന്തപുരത്ത പൊന്നുതമ്പുരാൻ കൂടി ഇന്ദുലെഖയെ അമ്മച്ചിയാ
ക്കി കൊണ്ടുപൊകുവാൻ ആലൊചനയുണ്ടെന്നാണ ആ കാല
ത്ത പഞ്ചുമെനവന്റെ മുഖത്തിൽനിന്നു തന്നെ ചിലർ കെട്ടിട്ടു
ള്ളത. അപ്പൊൾ മെൽപറഞ്ഞ ശങ്ക ഉണ്ടായതിൽ അത്ഭുതമി
ല്ലെല്ലൊ.

അങ്ങിനെയിരിക്കുമ്പൊൾ നമ്മുടെ കഥ തുടങ്ങുന്നതിന്ന
കുറെ മുമ്പ മാധവൻ ബീ— എൽ— പരീക്ഷക്ക പൊയി. പരീക്ഷ
കഴിഞ്ഞ ഉടനെ വീട്ടിലെക്ക വന്നു. മുമ്പെത്തെ പ്രകാരം ഇന്ദു
ലെഖയുമായി കളിച്ചും വിനൊദിച്ചും ഇരുന്നുവെങ്കിലും ക്രമെണ
മാധവന ഇന്ദുലെഖയിൽ അനുരാഗം വൎദ്ധിച്ചു വൎദ്ധിച്ചു കലശ
ലായിത്തീൎന്നു. "എന്ത പൊന്നു തമ്പുരാൻ" "എത രാജാവ"
"എന്റെ ഇന്ദുലെഖ എന്റെ ഭാൎയ്യ തന്നെ" "അങ്ങിനെയ
ല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകയില്ലാ." എന്ന മനസ്സി
ൽ ഉറച്ചു തുടങ്ങി. ൟ കാലത്ത ഇന്ദുലെഖയുടെ മനസ്സ എന്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/42&oldid=193012" എന്ന താളിൽനിന്ന് ശേഖരിച്ചത്