താൾ:CiXIV270.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 17

ദ്ദെഹം പറയുന്നത കെട്ടിട്ടില്ല. അദ്ദെഹത്തിന്റെ മനസ്സിൽ
മാധവൻ ഇന്ദുലെഖക്ക യൊഗ്യനാണെന്ന തീൎച്ചപ്പെടുത്തീട്ടു
ണ്ടായിരുന്നുവൊ ഇല്ലയൊ എന്ന ആൎക്കും നിശ്ചയമുണ്ടായിരു
ന്നില്ലാ.

കൊച്ചുകൃഷ്ണമെനവന്റെ മരണശെഷം പൂവരങ്ങിൽ താ
മസം തുടങ്ങിയ മുതൽ ഇന്ദുലെഖയും മാധവനും തമ്മിൽ വള
രെ സ്നെഹമായിതീൎന്നു. മദിരാശിയിൽനിന്ന വീട്ടിലെക്ക വരുന്ന
സമയങ്ങളിൽ എല്ലായ്പൊഴും രണ്ടുപെരും തമ്മിൽ സംസാരിച്ചും
കളിച്ചും ചിറിച്ചും സമയം കഴിച്ചു. ഇങ്ങിനെ കുറെ ദിവസങ്ങൾ
കഴിഞ്ഞപ്പൊഴെക്ക ഇന്ദുലെഖക്കും മാധവനും പരസ്പരം കുറെശ്ശ
അനുരാഗം തുടങ്ങി— എന്നാൽ ഇത അന്യൊന്യം ലെശംപൊലും
അറിയിച്ചില്ലാ. ഇന്ദുലെഖ അക്കാലം കെവലം അറിയിക്കാ
ഞ്ഞത മാധവന്റെ പഠിപ്പിന്ന വല്ല വിഘ്നവും അതിനാൽ വ
രരുത എന്ന വിചാരിച്ചിട്ടാണ. മാധവൻ അറിയിക്കാഞ്ഞത കു
റെ ലജ്ജിച്ചിട്ടും പിന്നെ തനിക്കും ൟ കാൎയ്യം സാദ്ധ്യമാവാൻ പ്ര
യാസ മുള്ളതായിരിക്കാമെന്ന ശങ്കിച്ചിട്ടും ആകുന്നു. അങ്ങിനെ
തൊന്നാൻ മാധവന നല്ല കാരണമുണ്ടായിരുന്നു— ഇന്ദുലെഖ
മലയാളത്തിൽ എങ്ങും പ്രസിദ്ധപ്പെട്ട ഒരു സ്ത്രീരത്നമായിരുന്നു.
മഹാരാജാക്കന്മാര മുതലായി പലരും ൟ കുട്ടിയെ കിട്ടെണമെ
ന്ന ആഗ്രഹിക്കുന്നുണ്ടെന്നു കൂടക്കൂടെ പഞ്ചുമെനൊന വരുന്ന
കത്തുകളാലും പൂവരങ്ങിലും മറ്റുംവെച്ച ഇതിനെപ്പറ്റി ആളുക
ൾ തമ്മിൽ ഉണ്ടാവുന്ന പ്രസംഗങ്ങളാലും മാധവന നല്ലവണ്ണം
അറിവുണ്ട. ഇങ്ങിനെ ഇരിക്കെ അന്ന ഒരു സ്കൂൾകുട്ടിയായ താ
ൻ ഇതിന മൊഹിക്കുന്നത വെറുതെ എന്ന മാധവന ചിലപ്പൊ
ൾ തൊന്നീട്ടുണ്ടായിരുന്നു. ആദ്യം ഉണ്ടായ വിചാരം ഇങ്ങിനെ
ആണെങ്കിലും ക്രമെണ ഇന്ദുലെഖയിൽ മാധവന അനുരാഗം
വൎദ്ധിച്ചുതന്നെവന്നു. മദിരാശിയിൽനിന്ന വീട്ടില്വന്ന പാൎക്കു
ന്ന കാലത്ത പകൽ മുഴുവനും ഇന്ദുലെഖയുടെ കൂടത്തന്നെയാ

3✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/41&oldid=193011" എന്ന താളിൽനിന്ന് ശേഖരിച്ചത്