താൾ:CiXIV270.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 19

ന്നെന്ന അറിവാൻ മാധവന അത്യാഗ്രഹം ഉണ്ടായിരുന്നു. ഇന്ദു
ലെഖക്ക മാധവനൊട അങ്ങൊട്ട, ഇങ്ങൊട്ടുള്ളതിനെക്കാൾ പ
ക്ഷെ അധികം അനുരാഗം ഉൻടായിരുന്നുവെങ്കിലും ഇന്ദുലെഖ
മാധവനൊട ഇതിനെക്കുറിച്ചു യാതൊരു പ്രകാരവും നടിച്ചില്ലാ.
കളി,ചിറി,പാട്ട മുതലായത കൂടാതെ എല്ലായ്പൊഴും അതിൽ അ
ധികം ഒന്നും ഇന്ദുലെഖയുടെ പ്രകൃതങ്ങളിൽ നിന്ന മാധവന
അറിവാൻ കഴിഞ്ഞില്ല. മാധവൻ അല്പം പ്രസരിപ്പുള്ള കുട്ടിയാ
കയാൽ മാധവന്റെ മനസ്സിന്റെ ചെഷ്ടകൾ ഇയ്യിടെ കുറെ
ശ്ശ പുറത്തു കാണാറായി തുടങ്ങി. അതിനൊന്നും ഇന്ദുലെഖ
അശെഷം വിരൊധവും വിമുഖതയും ഭാവിക്കയില്ലാ— എങ്കിലും
തന്റെ അനുരാഗചെഷ്ടകൾ എല്ലാം മാധവനിൽ നിന്ന കെ
വലം മറച്ചു വെച്ചിരുന്നു.

അങ്ങിനെ ഇരിക്കുമ്പൊൾ ഒരു ദിവസം മാധവനും ഇന്ദു
ലെഖയും കൂടി ചതുരംഗം കളിച്ചുകൊണ്ടിരിക്കെ മാധവൻ താൻ
വെക്കെണ്ട കരു കയ്യിൽ എടുത്ത ഇന്ദുലെഖയുടെ മുഖത്തെക്ക
അസംഗതിയായി നൊക്കിക്കൊണ്ട കളിക്കാതെ നിന്നു.

ഇന്ദുലെഖാ—എന്താണ കളിക്കാത്തത. കളിക്കരുതെ?
മാധവൻ—കളിക്കാൻ എനിക്ക ഇന്ന അത്ര രസംതൊന്നുന്നില്ല.
ഇ—ഇയ്യെടെ കളികുറെ അമാന്തമായിരിക്കുന്നു. പക്ഷെ പരീക്ഷ
യുടെ കാൎയ്യം അറിയാത്ത സുഖക്കെടകൊണ്ട ആയിരിക്കാം—
അതിനെക്കുറിച്ച ഇപ്പൊൾ വിചാരിച്ചിട്ട ഒരു സാദ്ധ്യവും ഇ
ല്ലെല്ലൊ— മനസ്സിന വെറുതെ സുഖക്കെട ഉണ്ടാക്കരുതെ.
മാ—പരീക്ഷയുടെ കാൎയ്യം ഞാൻ വിചാരിച്ചിട്ടെ ഇല്ല— മനസ്സിന
സുഖക്കെട വരുത്താനും വരുത്താതിരിപ്പാനുംകാരണങ്ങൾ ഉ
ണ്ടായിരിക്കുമ്പൊഴും ആ കാരണങ്ങളെ പരിഹരിപ്പാൻ കഴി
യാതിരിക്കുമ്പൊഴും ഒരുവന എങ്ങിനെ മനസ്സിനെ സ്വാധീ
നമാക്കി വെപ്പാൻ കഴിയും.
ഇ—മനസ്സിനെ സ്വാധീനമാക്കി വെക്കണം. അതാണ ഒരു പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/43&oldid=193013" എന്ന താളിൽനിന്ന് ശേഖരിച്ചത്