താൾ:CiXIV270.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 395

പെട്ടി തുറന്ന സ്വൎണ്ണം എടുത്ത പരമശുദ്ധാത്മാവായ പഞ്ചു
മെനവൻ തൂക്കി തട്ടാൻ വശം ഏല്പിച്ചു. സത്യം ചെയ്ത വാക്കു
കൾ കണക്കാക്കി എ—ന്റെ—ശ്രീ—പൊ—ൎക്ക—ലി—ഭ—ഗ—വ—തി—യാ—
ണെ—ഞാ—ൻ—ഇ—ന്ദു—ലെ—ഖ—യെ—മാ—ധ—വ—ന—കൊ—ടു—ക്കു—ക—യി—
ല്ലാ. ഇരിപത്തൊമ്പത അക്ഷരങ്ങൾ. അതിൽ ൻ—ന്റെ— ഇത
അക്ഷരങ്ങളായി കൂട്ടണമോ എന്ന ശങ്കരമെനൊൻ സംശയി
ച്ചതിൽ കൂട്ടണം എന്നതന്നെ അണ്ണാത്തിര വാദ്ധ്യാര തീൎച്ചയാ
ക്കി— ഓരൊ അക്ഷരം ൟരണ്ട പണത്തൂക്കത്തിൽ ഉണ്ടാക്കി
കൊണ്ടുവരാൻ ഏല്പിച്ച ശെഷം പഞ്ചുമെനവൻ ഇന്ദുലെഖയു
ടെ മാളികയിൽ വന്ന വിവരം എല്ലാം ഇന്ദുലെഖയുടെ അ
ടുക്കെ ഇരുന്ന പറഞ്ഞു.

പ—എന്റെ മകൾ എനി ഒന്നുകൊണ്ടും വ്യസനിക്കെണ്ടാ— മാ
ധവൻ എത്തിയ ക്ഷണം അടിയന്തരം ഞാൻ നടത്തും.

ഇ—എല്ലാം വലിയച്ഛന്റെ ശുദ്ധ മനസ്സപൊലെ സാധിക്ക
ട്ടെ—എന്നമാത്രം പറഞ്ഞു.

ഇന്ദുലെഖക്ക അന്നും അതിന്റെ പിറ്റെന്നും കഠിനമാ
യി പനിച്ചു— പിന്നെ പനി അല്പം ആശ്വാസമായി. ഒരു കുര— ത
ലതിരിച്ചൽ— മെൽ സൎവ്വാംഗം വെദന—ൟ ഉപദ്രവങ്ങളാണ
പിന്നെ ഉണ്ടായത. അതിന എന്തെല്ലാം ഔഷധങ്ങൾ പ്രവൃ
ത്തിച്ചിട്ടും അശെഷം ഭെദമില്ലാ. അങ്ങിനെ അല്പദിവസങ്ങൾ
കഴിഞ്ഞു— അപ്പൊഴക്ക ശപഥത്തിന്റെ അക്ഷരപ്രതിമകൾ
തെയ്യാറാക്കിക്കൊണ്ടു വന്നു. ഇന്ദുലെഖക്ക കാണിക്കണമെന്ന
വെച്ച പഞ്ചുമെനവൻ ൟ അക്ഷരങ്ങളെ ഒരു അളുവിൽ ഇട്ട
ഇന്ദുലെഖയുടെ മാളികയിൽ കൊണ്ടുപൊയി തുറന്ന കാണിച്ച
പ്പൊൾ വളരെ വ്യസനത്തൊടും ക്ഷീണത്തൊടും കിടന്നിരു
ന്ന ഇന്ദുലെഖ ഒന്ന ചിറിച്ചുപൊയി.

പ— എന്റെ മകൾക്ക സന്തൊഷമായി എന്ന തൊന്നുന്നു. എ
നി ദീനത്തിന്ന ആശ്വാസം ഉണ്ടാവും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/419&oldid=193596" എന്ന താളിൽനിന്ന് ശേഖരിച്ചത്