താൾ:CiXIV270.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

396 പത്തൊമ്പതാം അദ്ധ്യായം.

ഇ—അതെ വലിയച്ഛാ—സന്തൊഷമായി— എന്റെ വലിയച്ഛ
ന്റെ മനസ്സിന്ന എല്ലാം സന്തൊഷമായി വരുത്തട്ടെ.

എന്ന പറഞ്ഞിരിക്കുമ്പൊൾ ലക്ഷ്മിക്കുട്ടിഅമ്മ, കെശവ
ൻനമ്പൂരി, ശങ്കരമെനൊൻ മുതലായി വീട്ടിലുള്ള എല്ലാവരും തീ
വണ്ടി സ്ടെഷന സമീപം വൎത്തമാനങ്ങൾ അറിവാൻ താമസി
പ്പിച്ചിരുന്ന ആളുംകൂടി തെരക്കി കയറി വരുന്നത കണ്ടു.

ഇന്ദുലെഖ തന്റെ ആളെക്കണ്ട ഉടനെ കട്ടിലിന്മെൽ ക്ഷ
ണത്തിൽ എണീട്ടിരുന്നു. തലതിരിച്ചൽ കൊണ്ട കയ്യ പിടിക്കാ
തെ മുമ്പ എണീക്കാറില്ലാ.

ഇ—എന്താണ വല്ല കമ്പിയും ഉണ്ടൊ.

ലക്ഷ്മിക്കുട്ടി അമ്മ—കമ്പി ഉണ്ട. ഇതാ സന്തൊഷ വൎത്തമാന
മാണെന്ന സ്ടെഷൻമാസ്ത്ര പറഞ്ഞിരിക്കുന്നുവത്രെ—എന്ന പ
റഞ്ഞ കമ്പിവൎത്തമാന ലക്കൊട്ട ഇന്ദുലെഖ വശം കൊടുത്തു.

ഇന്ദുലെഖ തുറന്ന ഉറക്കെ മലയാളത്തിൽ വായിച്ചു താ
ഴെ പറയും പ്രകാരം.

ബൊമ്പായി ൹

"മാധവനെ ഇവിടെവെച്ച ഇന്ന കണ്ടു. സുഖക്കെട ഒന്നു
"മില്ലാ. ഞങ്ങൾ എല്ലാവരും നാളത്തെ വണ്ടിക്ക അങ്ങട്ട പുറ
"പ്പെടുന്നു."

ഇത വായിച്ച കെട്ടപ്പൊൾ അവിടെ കൂടിയവരിൽ സ
ന്തൊഷിക്കാത്ത ആൾ ആരുമില്ലാ. ഇന്ദുലെഖയുടെ സന്തൊ
ഷത്തെ കുറിച്ച ഞാൻ എന്താണ പറയെണ്ടത. ഇന്ദുലെഖയുടെ
തലതിരിച്ചൽ— കുര— മെൽ വെദന ഇതെല്ലാം എതിലെ പൊ
യൊ ഞാൻ അറിഞ്ഞില്ല.

പഞ്ചുമെനവൻ—(കെശവൻ നമ്പൂരിയൊട) നൊക്കു— തിരുമ
നസ്സന്നെ ഞാൻ സത്യം ചെയ്തപൊയതിൽ വന്ന ആപത്തും
അതിന ഇപ്പൊൾ പ്രായശ്ചിത്തം ചെയ്വാൻ പ്രതിമ ഉണ്ടാ
ക്കി എത്തിയപ്പഴക്ക തന്നെ വന്ന സന്തൊഷവും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/420&oldid=193599" എന്ന താളിൽനിന്ന് ശേഖരിച്ചത്