താൾ:CiXIV270.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

394 പത്തൊമ്പതാം അദ്ധ്യായം.

ന്റെ കൊച്ചുകൃഷ്ണൻ പൊയത ഞാൻ അറിയാതെ ഇരിക്കു
ന്നത ൟ കുട്ടി ഉണ്ടായിട്ടാണ—എന്ന പറഞ്ഞ ശുദ്ധനായ
വൃദ്ധൻ വല്ലാതെ ഒന്ന കരഞ്ഞുപൊയി.

കെശവൻനമ്പൂരി—ഛെ— ഛെ— കരയരുതെ—എന്ന പറഞ്ഞും
കൊണ്ട ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു.

പ—ഇന്ദുലെഖക്ക മാധവനൊടുള്ള താല്പൎയ്യംകൊണ്ടാണ ൟ ദീ
നവും മറ്റും. മാധവന ഞാൻ ഇവളെ കൊടുക്കില്ലെന്ന സ
ത്യം ചെയ്തതും കെട്ടിട്ട വ്യസനിക്കുന്നുണ്ടത്രെ. ആ സത്യത്തി
ന്ന വല്ല പ്രായശ്ചിത്തവും ചെയ്താൽ പിന്നെ ദൊഷമുണ്ടാ
വുമൊ.

കെ—പ്രായശ്ചിത്തം ചെയ്താൽ മതി— ഞാൻ വാദ്ധ്യാരൊട ഒന്ന
ചൊദിച്ചകളയാം.

എന്ന പറഞ്ഞ അണ്ണാത്തിരവാദ്ധ്യാരെ വരുത്തി അന്വെ
ഷിച്ചതിൽ സത്യം ചെയ്തതിന്ന പ്രായശ്ചിത്തം ചെയ്താൽ പി
ന്നെ അത ലംഘിക്കുന്നതിൽ ദൊഷമില്ലെന്ന അദ്ദെഹം വിധി
ച്ചു— വിവരം പഞ്ചുമെനവനൊട പറഞ്ഞു.

പഞ്ചുമെനവൻ—എന്നാൽ എന്താണ പ്രായശ്ചിത്തം.

അണ്ണാത്തിര വാദ്ധ്യാര—സ്വൎണ്ണംകൊണ്ടൊ വെള്ളി കൊണ്ടൊ
സത്യം ചെയ്തപ്പൊൾ ആ സത്യവാചകത്തിൽ ഉപയൊഗി
ച്ച അക്ഷരങ്ങളുടെ ഓരൊ പ്രതിമ ഉണ്ടാക്കിച്ച വെദവിത്ത
കളായ ബ്രാഹ്മണൎക്ക ദാനം ചെയ്കയും അന്ന ഒരു ബ്രാഹ്മ
ണ സദ്യയും അമ്പലത്തിൽ ചുരുക്കത്തിൽ വല്ല വഴിവാടും
ചെയ്താൽ മതി. എന്നാൽ അക്ഷരപ്രതിമകൾ സ്വൎണ്ണംകൊ
ണ്ടതന്നെ ആയാൽ അത്യുത്തമം— അതിന നിവൃത്തിയില്ലാ
ത്ത ഭാഗം വെള്ളിയായാലും മതി.

പ—സ്വൎണ്ണംകൊണ്ടതന്നെ ഉണ്ടാക്കട്ടെ.

കെ—എന്ത സംശയം— സ്വൎണ്ണംതന്നെ വെണം.

അങ്ങിനെതന്നെ എന്ന നിശ്ചയിച്ച ആ നിമിഷം തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/418&oldid=193594" എന്ന താളിൽനിന്ന് ശേഖരിച്ചത്