താൾ:CiXIV270.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

390 പത്തൊമ്പതാം അദ്ധ്യായം.

ഹം അമ്മയെ കാത്ത നിൽക്കുന്നുണ്ട ചുവട്ടിൽ— എനിക്ക
എനി ഒന്നുകൊണ്ടും ഭയമില്ലാ. എന്റെ മനസ്സിന ഇപ്പൊ
ൾ ആകപ്പാടെ ഒരു ഭ്രാന്തിയാണ ഉള്ളത. വലിയച്ഛന ഞാ
ൻ എന്റെ ഭൎത്താവിനെ ഭൎത്താവ എന്ന വിളിച്ച പൊയ
തിൽ രസമാകയില്ലായിരിക്കാം. അങ്ങിനെ ആയിക്കൊള്ള
ട്ടെ. കൊച്ചുകൃഷ്ണമ്മാമൻ എന്നെ അതി വാത്സല്യത്തൊടുകൂ
ടി വളർത്തി എന്നെ എന്റെ അവസ്ഥപൊലെ വെപ്പാൻ ക
ഴിയുന്നതിന്ന മുമ്പ അദ്ദെഹം മരിച്ചു, എനിക്ക ഇഹലൊക
നിവാസത്തിൽ അദ്ദെഹത്തിന്റെ മരണശെഷം അത്ര കാം
ക്ഷ ഉണ്ടായിരുന്നില്ലാ. ദൈവഗത്യാ എന്റെ യൌവനമായ
പ്പൊൾ എന്റെ മനസ്സിന്ന സൎവ്വസുഖവും കൊടുക്കുമെന്ന
എനിക്ക വിശ്വാസമുള്ള അതി യൊഗ്യനായ ഒരു പുരുഷനെ
ഭൎത്താവാക്കി മനസ്സിൽ വരിപ്പാൻ എനിക്ക ഭാഗ്യമുണ്ടായി.
അതും എനിക്ക ഇപ്പൊൾ സാധിക്കാതെ പൊവുമൊ എന്ന
എനിക്ക ഭയം തൊന്നുന്നു. ഞാൻ ഭാഗ്യമില്ലാത്തവളാണ.
അതകൊണ്ടാണ ഇങ്ങിനെ എല്ലാം വന്നത. ഏതായാലും എ
ന്റെ കൊച്ചുകൃഷ്ണമ്മാമന്റെ അച്ഛനൊട ഞാൻ ഒരു കാൎയ്യ
വും മറച്ചുവെക്കുകയില്ലാ. അമ്മ പൊയി വിവരമായി പറ
ഞ്ഞ ഇങ്ങട്ടതന്നെ വരൂ— എന്റെ കൂടെ തന്നെ കിടക്കണം.

ലക്ഷ്മിക്കുട്ടി അമ്മ പതുക്കെ എണീട്ട കരഞ്ഞുംകൊണ്ട മാ
ളികയിൽ നിന്നിറങ്ങി.

ഇവിടെ എന്റെ വായനക്കാരെ അല്പം ഒരു വിവരം വി
ശെഷവിധിയായി അറിയിപ്പാനുണ്ട.

ഇന്ദുലെഖ വൈകുന്നെരം ആറര മണിക്ക സ്വപ്നം കണ്ട
തും മാധവന്റെ മുതൽ സ്ടെഷനിൽനിന്ന "അല്ലഹബാദിലെ
സബ്ബജഡ്ജി" മാധവനെ ചതിച്ച കട്ടുകൊണ്ടു പൊയതും ഒരെ ദി
വസം ഒരെ കാലത്തായിരുന്നു എന്ന മാധവൻ വന്നശെഷം
ഇന്ദുലഖയും മാധവനും കൂടി ദിവസങ്ങളുടെ കണക്ക നൊക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/414&oldid=193584" എന്ന താളിൽനിന്ന് ശേഖരിച്ചത്