താൾ:CiXIV270.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 389

എന്നപറഞ്ഞ കട്ടിലിന്മെൽ കൂട്ടി കൊണ്ടുപൊയി കിടത്തി
പുതപ്പിച്ച അടുക്കെ ഇരുന്നു.

ഇ—അമ്മ പൊയി ൟ വിവരം വലിയച്ഛനൊട പറയു.

ല—ഇപ്പൊൾ പറയണൊ— നീ ഉറക്കത്ത മാധവനെകുഠിച്ച പ
റഞ്ഞ വാക്ക ഓൎമ്മയുണ്ടൊ.

ഇ—ഇല്ലാ— എന്താണ പറഞ്ഞത.

ല—"ഭൎത്താവെ" എന്നാണ നിലവിളിച്ചത—അത സകല ആളു
കളും കെട്ടിരിക്കുന്നു.

ഇ—അതകൊണ്ട എന്താണ— അദ്ദെഹം എന്റെ മനസ്സകൊണ്ട
ഞാൻ ഭൎത്താവാക്കി നിശ്ചയിച്ച ആളല്ലെ— എനിക്ക ൟ ജ
ന്മം അദ്ദെഹമല്ലാതെ വെറെ ഒരാളും ഭൎത്താവായിരിക്കയി
ല്ലെന്നും ഞാൻ തീൎച്ചയാക്കിയ കാൎയ്യമല്ലെ— പിന്നെ എന്നെ
തന്നെ ആഗ്രഹിച്ച സൎവ്വസ്വവും ഉപെക്ഷിച്ച, ഞാൻ നിമി
ത്തം ൟ സങ്കടങ്ങളെല്ലാം അനുഭവിച്ച അതി കൊമളനാ
യ അദ്ദെഹം ഏത ദിക്കിൽ കിടന്ന വലയുന്നുണ്ടൊ അറി
ഞ്ഞില്ലാ. അങ്ങിനെയുള്ള അദ്ദെഹത്തെ ഭൎത്താവ എന്ന ഞാ
ൻ വിളിക്കുന്നതിലും അത എനി സൎവ്വ ജനങ്ങളും അറിയു
ന്നതിലും എനിക്ക മനസ്സിന്ന സന്തൊഷമല്ലെ ഉണ്ടാവാൻ
പാടുള്ളു. അദ്ദെഹത്തിന്ന നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അ
ത അറിയുന്ന ക്ഷണം എന്റെ മരണമാണെന്നുള്ളതിന്ന എ
നിക്ക സംശയമില്ലാ. ഇതാ— ൟ നിമിഷത്തിൽ തന്നെ എ
നിക്ക ഒരു ജ്വരം വന്ന പിടിച്ചത കാണുന്നില്ലെ— മാധവൻ
തിരിയെ വന്ന എനിക്ക കാണാൻ കഴിയുന്നുവെങ്കിൽ ൟ
രൊഗത്തിൽനിന്ന ഞാൻ നിവൃത്തിക്കും— ഇല്ലെങ്കിൽ—

ഇത്രത്തൊളം പറയുമ്പൊഴക്ക ലക്ഷ്മിക്കുട്ടി അമ്മ പൊട്ടി
ക്കരഞ്ഞു. "എന്റെ മകൾ ഇങ്ങിനെ ഒന്നും പറയരുതെ" എന്ന
പറഞ്ഞ കട്ടിലിന്മെൽ അവിടെ വീണു.

ഇ—പൊയി പറയു അമ്മെ— വലിയച്ഛനൊട പറയൂ. അദ്ദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/413&oldid=193582" എന്ന താളിൽനിന്ന് ശേഖരിച്ചത്