താൾ:CiXIV270.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

388 പത്തൊമ്പതാം അദ്ധ്യായം.

എനിക്ക നെരെ പറഞ്ഞുകൂടാ—എന്ന പറഞ്ഞത കെട്ട പരി
ഭ്രമത്തൊടുകൂടി ലക്ഷ്മിക്കുട്ടി അമ്മ ഒഴികെ മറ്റുള്ള എല്ലാവ
രും താഴത്ത എറങ്ങി പൊന്നു.

ഇന്ദുലെഖ—അമ്മെ— ഞാൻ ചീത്തയായി ഒരു സ്വപ്നം കണ്ടു
ഭയപ്പെട്ട നിലവിളിച്ചതാണ. മാധവൻ ബങ്കാളത്തിന്ന സ
മീപമായ ഒരു സ്ഥലത്ത സഞ്ചരിക്കുമ്പൊൾ ഒരു മുസൽമാൻ
മാധവന്റെ നെഞ്ഞത്തക്ക ഒരു കട്ടാരംകൊണ്ട കുത്തി മാധവ
നെ കൊന്ന മുതൽ എല്ലാം കളവചെയ്ത കൊണ്ടുപൊയി എ
ന്നൊരു സ്വപ്നം കണ്ടു. മാധവൻ മുറി ഏറ്റ "അയ്യൊ എ
ന്റെ ഇന്ദുലെഖ എനി എങ്ങിനെ ജീവിച്ചിരിക്കും" എന്ന
എന്നൊട എന്റെ മുഖത്ത നൊക്കിക്കൊണ്ട പറഞ്ഞ പ്രാണ
ൻ പൊയി. ഇങ്ങിനെ കണ്ടപ്പൊൾ വല്ലാതെ നിലവിളിച്ചു
പൊയി— എന്തൊ മാധവന ഒരു അപകടം പറ്റീട്ടുണ്ട എന്ന
എന്റെ മനസ്സിൽ ഇപ്പൊഴും തൊന്നുന്നു.

ലക്ഷ്മിക്കുട്ടി അമ്മ ഇത കെട്ടപ്പൊൾ കരഞ്ഞുപൊയി— ഉ
ടനെ കണ്ണീരെല്ലാം തുടച്ചു.

ലക്ഷ്മിക്കുട്ടി അമ്മ—എന്റെ മകൾ വ്യസനിക്കെണ്ട. സ്വപ്നത്തി
ൽ എന്തെല്ലാം അസംഭവ്യങ്ങളെ കാണും. അത അശെഷം
സാരമാക്കാനില്ലാ. മാധവൻ സുഖമായി ഉടനെ എത്തും.
എന്റെ മകൾക്ക സുഖമായി മാധവനൊടുകൂടി ഇരിക്കാൻ
സാധിക്കും.

ഇന്ദുലെഖ—എന്തൊ അമ്മെ— എനിക്ക ഒന്നും അറിഞ്ഞുകൂടാ—
സ്വപ്നം ശരിയായി ഭാവി വൎത്തമാനങ്ങളെ കാണിക്കുമെന്ന
എനിക്ക അശെഷം വിശ്വാസമില്ലാ. എന്നാൽ യദൃച്ഛയാ ഒ
ത്തും വരാം— അത എങ്ങിനെയായാലും എന്റെ മനസ്സ വ്യ
സനിച്ചുപൊയി.

ല—എന്റെ മകൾക്ക നന്നെ പനിക്കുന്നുവെല്ലൊ— പുതച്ച കിട
ക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/412&oldid=193579" എന്ന താളിൽനിന്ന് ശേഖരിച്ചത്