താൾ:CiXIV270.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 391

തീൎച്ചയാക്കിയിരിക്കുന്നു. ൟ കഥ ഞാൻ വെളിവായി പറഞ്ഞതി
ൽ എന്റെ വായനക്കാര എനിക്ക സ്വപ്നങ്ങൾ ഭൂത ഭവിഷ്യ
ദ്വൎത്തമാനങ്ങളെ ശരിയായി സൂചിപ്പിക്കുന്നവകളാണെന്നുള്ള
വിശ്വാസമുണ്ടെന്ന വിചാരിച്ച പൊവരുതെ— മനുഷ്യരുടെ മ
നസ്സ സാധാരണ ഇന്ദ്രിയഗൊചരങ്ങളല്ലാത്ത വിവരങ്ങൾ അ
റിവാൻ ശക്തിയുള്ളതാണെന്നൊ അല്ലെന്നൊ ഉള്ള തീൎച്ച വി
ശ്വാസവും എനിക്ക വന്നിട്ടില്ല. തിയൊസൊഫിസ്ടസ്സ് ൟ
സംഗതിയിൽ പറയുന്നത ഒന്നും ഞാൻ എനിയും വിശ്വസിച്ച
തുടങ്ങീട്ടില്ല. എന്നാൽ എനിക്ക ആകപ്പാടെ ഒരു വിശ്വാസം ഉ
ണ്ട. അത മനുഷ്യന്റെ ശരീരം അതിന്റെ സൃഷ്ടിസ്വഭാവത്തെ
യും വ്യാപാരത്തെയും ഓൎക്കുമ്പൊൾ പക്ഷെ ഒരു നാഴികമണിയു
ടെയൊ മറ്റ യന്ത്രങ്ങളുടെയൊ മാതിരിയിൽ പലെ സാധന
ങ്ങളെയും അന്യൊന്യം സംബന്ധിപ്പിച്ച അന്യൊന്യം ആശ്ര
യമാക്കി ഒരു മാതിരിയിൽ ശരിയായി പ്രവൃത്തിപ്പാൻ ഉണ്ടാക്കി
വെച്ച ഒരു യന്ത്രം എന്ന തന്നെ പറയാമെങ്കിലും, മനുഷ്യനിൽ
അന്തൎഭവിച്ച കാണുന്ന ചില അവസ്ഥകളെ നൊക്കുമ്പൊൾ
നമുക്ക ഇതവരെ വിവരമായി അറിവാൻ കഴിയാത്ത ചില ശ
ക്തികൾ മനുഷ്യന്റെ ആത്മാവിന ഉണ്ടെന്ന ഞാൻ വിചാ
രിക്കുന്നു. സ്വപ്നം മനസ്സിന്ന ഉണ്ടാവുന്ന ഭ്രാന്തിയാണ. സെ
മിനാംബ്യുലിസം— മിസ്മെരിസം— എന്നിങ്ങിനെ ബിലാത്തിക്കാ
ര പറയുന്ന വിദ്യകളെപ്പൊലെ സാധാരണ സൃഷ്ടിസ്വഭാവ
ത്തിൽ മനുഷ്യന്റെ മനസ്സിന്ന ഉറക്കത്തിൽ ചിലപ്പൊൾ ഉ
ണ്ടാവുന്ന ഒരു വികാരം എന്നെ പറവാനുള്ളു. എന്നാൽ ആ വി
കാരം ചിലപ്പൊൾ നമുക്ക അറിവാൻ കഴിയുന്ന ഒന്നാന്തരം
കാരണത്തെ ആശ്രയിച്ചു വരാം. ചിലപ്പൊൾ നമുക്ക അറിവാ
ൻ കഴിയുന്ന യാതൊരു കാരണവും ഇല്ലാതെയും വരാം. ചില
പ്പൊൾ ശുദ്ധ അസംഭവ്യങ്ങളായ അവസ്ഥകളെ കാണാം. ഒ
രു സൎപ്പം തന്റെ അടുക്കെ വന്ന തന്നെ കൊത്താൻ ഫണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/415&oldid=193587" എന്ന താളിൽനിന്ന് ശേഖരിച്ചത്