താൾ:CiXIV270.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

382 പത്തൊമ്പതാം അദ്ധ്യായം.

ൎത്തമാനവും എത്തിയാൽ കൊണ്ടുവരാൻ ഏല്പിച്ച സ്ടെഷന്റെ
സമീപം പൊയി താമസിച്ച ദിവസം സ്ടെഷനിൽ പൊയി വൎത്ത
മാനം അന്വെഷിക്കാൻ ഒരാളെ നിയമിച്ചയച്ചു. ഇന്ദുലെഖ പി
ന്നെ ദിവസം കഴിച്ച പൊയത എങ്ങിനെ എന്ന പറയാൻ കൂ
ടി പ്രയാസം. പാൎവ്വതി അമ്മയുടെ വ്യസന ശാന്തിക്ക എല്ലാസ
മയവും ആ അമ്മയുടെ കൂടത്തന്നെ ഇരുന്നു. മാധവൻ പൊയി
എന്ന കെട്ടത മുതൽ പാൎവ്വതി അമ്മയെ എന്തൊ തന്റെ അ
മ്മയെക്കാൾ സ്നെഹമായി, ഇന്ദുലെഖ ഒരു നെരമെങ്കിലും പിരി
ഞ്ഞിരിക്കാറില്ലാ. കുളിയും ഭക്ഷണവും കിടപ്പും ഉറക്കും എല്ലാം
ഒരുമിച്ചതന്നെ. എന്നാൽ പാൎവ്വതി അമ്മക്ക ഇന്ദുലെഖയും മാ
ധവനുമായുള്ള സ്ഥിതി മുഴുവൻ മനസ്സിലായിട്ടുണ്ടായിരുന്നില്ലാ.
തമ്മിൽ വളരെ സ്നെഹമാണെന്ന മനസ്സിലാക്കീട്ടുണ്ട. ഇവര തീ
ൎച്ചയായി ഭാൎയ്യാഭൎത്താക്കന്മാരുടെ നിലയിൽ വരാൻ പൊവു
ന്നു എന്നും ഇന്ദുലെഖക്ക മാധവൻ അല്ലാതെ വെറെ ആരും ഭ
ൎത്താവാവാൻ പാടില്ലെന്നും പാൎവ്വതി അമ്മക്ക ലെശം പൊലും
തൊന്നീട്ടില്ലാ. അങ്ങിനെ ഇരിക്കുമ്പൊൾ മാധവനെ തന്നെ
ഓൎത്തുംകൊണ്ട ഒരു രാത്രിയിൽ ഇന്ദുലെഖയുടെ മാളികയിൽ ഇ
ന്ദുലെഖയുടെ സമീപം പാൎവ്വതി അമ്മ ഉറങ്ങാനായി കിടക്കുന്നു.
രാത്രി ഏകദെശം ഒരുമണി കഴിഞ്ഞിരിക്കുന്നു. പാൎവ്വതി അമ്മ
തന്റെ കൊച്ചിന്മെൽ എണീട്ടിരുന്ന ഇന്ദുലെഖ ഉറങ്ങുന്നുവൊ
എന്ന ചൊദിച്ചു. ഇല്ലെന്ന പറഞ്ഞ ഇന്ദുലെഖയും എഴുനീറ്റ
ഇരുന്നു.

പാൎവ്വതിഅമ്മ—മകളെ ഞാൻ നിന്നൊട ഒന്ന ചൊദിക്കട്ടെ—
നീ എന്നൊട നെര പറയുമൊ.

ഇന്ദുലെഖ—എന്താണ സംശയം.

പാ—നീ മാധവന വിരസമായി വല്ല എഴുത്തൊമറ്റൊ എഴുതി
യിരുന്നുവൊ.

ഇ—ഇതവരെ ഇല്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/406&oldid=193564" എന്ന താളിൽനിന്ന് ശേഖരിച്ചത്