താൾ:CiXIV270.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 383

പാ—നിന്നെ കുറിച്ചുള്ള വ്യസനം കൊണ്ടാണ അവൻ പൊ
യത.

ഇ—ആയിരിക്കണം.

പാ—എന്റെ മകൾ മാധവനെ ഭൎത്താവാക്കി എടുക്കുമെന്ന ഒ
രെഴുത്ത ഇങ്കിരീസ്സിൽ എഴുതി അയച്ചാൽ രണ്ട ദിവസത്തി
ലകത്ത എന്റെ മകൻ ഇവിടെ എത്തുമായിരുന്നു. അതിനി
പ്പൊൾ അമ്മാമന്റെ സമ്മതമില്ലല്ലൊ— എന്തചെയ്യും. എ
ന്റെ കുട്ടിയുടെ തലയിൽ എഴുത്ത—എന്ന പറഞ്ഞ പാവം
കരഞ്ഞ തുടങ്ങി.

ഇ—അതിനെ കുറിച്ച ഒന്നും നിങ്ങൾ വ്യസനിക്കെണ്ട. അദ്ദെ
ഹത്തെയല്ലാതെ വെറെ ൟ ജന്മം ഒരാളെയും ഞാൻ ഭൎത്താ
വാക്കി എടുക്കയില്ലെന്ന അദ്ദെഹം നല്ലവണ്ണം അറിയും.

പാ—എന്റെ മകളുടെ വിചാരം അങ്ങിനെയാണെന്ന മാധവ
ൻ അറിഞ്ഞിട്ടുണ്ടൊ.

ഇ—ശരിയായിട്ട— വെടിപ്പായിട്ട.

പാ—എന്നാൽ എന്റെ മകൻ എങ്ങും പൊവില്ലാ—മടങ്ങിവരും.

ഇ—മടങ്ങിവരാതിരിക്കാൻ കാരണമില്ലാ— എന്നാൽ നുമ്മളുടെ
നിൎഭാഗ്യത്താൽ എന്തെല്ലാം വരുന്നു എന്ന അറിവാൻ പാ
ടില്ലാ.

എന്നും മറ്റും പറഞ്ഞ രണ്ടപെരും രാത്രി മുഴുവനും ഒറങ്ങാ
തെ കഴിച്ചു എങ്കിലും പാൎവ്വതി അമ്മക്ക അന്ന ഒരു കാൎയ്യം തീൎച്ച
യായി മനസ്സിലായി— ഇന്ദുലെഖ മാധവന്റെ ഭാൎയ്യയായിട്ടിരി
പ്പാനാണ നിശ്ചയിച്ചിരിക്കുന്നത എന്ന.

ഇങ്ങിനെ ദിവസങ്ങൾ കുറെ കഴിഞ്ഞു. "മാധവൻ നാടു
വിട്ടപൊയ്ക്കളഞ്ഞുപൊൽ" എന്ന നാട്ടിലെല്ലാം പ്രസിദ്ധമായി.
ശങ്കരശാസ്ത്രികൾ ഇന്ദുലെഖയെകൊണ്ട നുണപറഞ്ഞിട്ടാണ എ
ന്നാണ വൎത്തമാനമായത. ഒരു മാസം കഴിഞ്ഞശെഷം ശങ്കര
ശങ്കരശാസ്ത്രികൾ ചെമ്പാഴിയൊട്ട വന്നപ്പൊഴെക്ക അദ്ദെഹത്തിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/407&oldid=193567" എന്ന താളിൽനിന്ന് ശേഖരിച്ചത്