താൾ:CiXIV270.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം.

മാധവന്റെ സഞ്ചാരകാലത്ത വീട്ടിൽ
നടന്ന വാസ്തവങ്ങൾ

മാധവൻ മദിരാശിവിട്ട പൊയമുതൽ ഇന്ദുലെഖക്കുണ്ടായ
വ്യസനത്തിന്റെ അവസ്ഥയെ കുറിച്ച അല്പം ഇവിടെ പറയാ
തെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ട പൊയ്ക്കളഞ്ഞു എന്ന
കെട്ടതിൽ മാധവന്റെ അമ്മമുതലായവൎക്കുണ്ടായ ഒരു വ്യസനം
പൊലെ അല്ല ഇന്ദുലെഖക്ക ഉണ്ടായ വ്യസനം. ഇന്ധുലെഖ മു
ഖ്യമായി വ്യസനിച്ചത രണ്ട സംഗതിയിലാണ. ഒന്നാമത, മാധവ
ൻ തന്നെ കുറിച്ച ഒരു ഭൊഷ്ക കെട്ടത ഇത്ര ക്ഷണെന വിശ്വ
സിച്ചുവെല്ലൊ. തന്റെ ബുദ്ധിയുടെ സ്വഭാവം മാധവന ഇത്ര
അറിവില്ലാതെ പൊയെല്ലൊ എന്ന. രണ്ടാമത, മാധവന ബു
ദ്ധിക്ക കുറെ പ്രസരിപ്പ അധികമാകയാലും തന്നൊട സ്വന്ത പ്രാ
ണനെക്കാൾ അധികം പ്രീതിയാണെന്ന താൻ അറിയുന്നത
കൊണ്ടും തന്റെ വിയൊഗം നിമിത്തം ഉള്ള കഠിനമായ വ്യസ
നത്തിൽ സ്വന്ത ജീവനെ തന്നെ മാധവൻ നശിപ്പിച്ച കളഞ്ഞു
വെങ്കിലൊ എന്ന ഒരു ഭയം. ഇങ്ങിനെ രണ്ട സംഗതികളെ ഓ
ൎത്തിട്ടാണ ഇന്ദുലെഖ വ്യസനിച്ചത. രാജ്യസഞ്ചാരത്തിന്ന പൊ
യത കൊണ്ട ഒരു വൈഷമ്യവുമില്ലാ. പഠിപ്പ കഴിഞ്ഞശെഷം ഒരു
രാജ്യസഞ്ചാരം കഴിക്കെണ്ടതാവശ്യമാണ. അതിൽ ഒന്നും ഭയ
പ്പെടാനില്ലെന്നായിരുന്നു ഇന്ദുലെഖയുടെ വിചാരം. മെൽപറ
ഞ്ഞ സംഗതികളിൽ തനിക്ക കഠിനമായ വ്യസനമുണ്ടായിരുന്നു
വെങ്കിലും അതൊക്കെയും മനസ്സിൽ അടക്കി ഗൊവിന്ദപ്പണിക്ക
രും മറ്റും തിരയാൻ പൊയതിന്റെ മൂന്നാം ദിവസം എന്ന
തൊന്നുന്നു, ഇന്ദുലെഖ റെയിൽവെ സ്ടെഷനിൽ വല്ല കമ്പിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/405&oldid=193562" എന്ന താളിൽനിന്ന് ശേഖരിച്ചത്