താൾ:CiXIV270.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

380 പതിനെട്ടാം അദ്ധ്യായം.

ല ഇംക്ലീഷകാരുടെയും അഭിപ്രായം. ലൊൎഡഡ ഫ്രീനും ഇ
തതന്നെയാണ അഭിപ്രായം. അങ്ങിനെ ഇരിക്കുമ്പൊൾ കൊ
ൺഗ്രസ്സിനെ അവൎക്ക അനി ഷ്ടമായി വരാൻ പാടില്ലാ. എ
ന്നാൽ ഞാൻ പറഞ്ഞ സ്ഥിതിയിൽനിന്ന കൊൺഗ്രസ്സ വി
ട്ട അനാവശ്യമായും അസത്യമായും ബ്രിട്ടീഷ ഗവൎമ്മെണ്ടി
നെ നിന്ദിക്കുന്ന കാലം ഞാൻ കൊൺഗ്രസ്സിന്റെ ഒരു സ്നെ
ഹിതൻ ആയിരിക്കയില്ല നിശ്ചയം. സർ ഓക്ലണ്ടകൊൾവി
ൻ സായ്പവർകളുടെ കത്തിൽ പറയുന്ന പ്രകാരമുള്ള ചീത്ത
യായ നടവടികൾ ൟ സഭക്ക എനിയും ഉണ്ടാവുന്നുണ്ടെ
ങ്കിൽ അത സഭയുടെ അധഃപതനത്തിന്റെ ഹെതുവായി
വരുമെന്ന ഞാൻ വിചാരിക്കുന്നു.

ഗൊവിന്ദപ്പണിക്കര—നെരം കുറെ അധികമായി എന്ന തൊ
ന്നുന്നു- എനിക്ക ഉറക്ക വരുന്നു.

അങ്ങിനെതന്നെ എന്ന മാധവനും ഗൊവിന്ദൻകുട്ടിമെന
വനും പറഞ്ഞ ഉറങ്ങുകയും പിറ്റെദിവസത്തെ വണ്ടിക്ക ബൊ
മ്പായിൽനിന്ന മലയാളത്തിലെക്ക പുറപ്പെടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/404&oldid=193559" എന്ന താളിൽനിന്ന് ശേഖരിച്ചത്