താൾ:CiXIV270.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 379

മ്മതിക്കാം. എന്നാൽ സൂക്ഷ്മസ്ഥിതി അങ്ങിനെ അല്ലെന്ന
ഞാൻ വിചാരിക്കുന്നു. കൊൺഗ്രസ്സകാരുടെ പലെ പ്രസംഗ
ങ്ങളും ഞാൻ വായിച്ചിട്ടുണ്ട. ആ പ്രസംഗങ്ങളിൽ മുക്കാലെ
മൂന്ന വീശവും ഇപ്പൊഴുള്ള ബ്രിട്ടീഷ ഗവൎമ്മെണ്ടിനെ വളരെ
സ്നെഹത്തൊടും പ്രെമത്തൊടും ശ്ലാഘിച്ചതായി ഞാൻ കണ്ടി
ല്ല. അതകൾ വായിച്ചപ്പൊൾ ഇംക്ലീഷകാരൊട സഭക്കാ
ൎക്ക ഒരു വെറുപ്പ ഉള്ളതപൊലെ തൊന്നി.

മാധവൻ—അത ഗൊവിന്ദൻകുട്ടി വായിച്ച മനസ്സിലാക്കിയെട
ത്തെ തെറ്റാണ. ഇംക്ലീഷകാരെ വെറുത്തിട്ടാണെങ്കിൽ ഇ
പ്പൊൾ ബില്ലാത്തിയിൽ ൟ കൊൺഗ്രസ്സിനെ ഇത്ര ബഹു
മാനമുണ്ടാവുമൊ.

ഗൊ-കു. മെ—ബിലാത്തിയിൽ കൊൺഗ്രസ്സിന്റെ സ്ഥിതി അ
റിവില്ലാത്തവൎക്കെ അതിനെപ്പറ്റി ബഹുമാനമുള്ളു. ലൊൎഡ
ഡഫ്രീൻ മുതലായ മഹാന്മാൎക്ക കൊൺഗ്രസ്സിനെ ബഹു പു
ച്ഛമാണ.

മാ—ഒരിക്കലും അല്ലാ. എന്നാൽ ഞാൻ മുമ്പ പറഞ്ഞപ്രകാരം
ചില ധൃതഗതിക്കാരുടെ തുമ്പില്ലാത്ത പ്രസംഗങ്ങളാലും മ
റ്റും ലൊൎഡഡഫ്രീന കുറെ മുഷിച്ചൽ ഉണ്ടായി എങ്കിലും കൊ
ൺഗ്രസ്സിനെ ഞാൻ പറഞ്ഞ വിധമുള്ള സ്ഥിതിയിൽ ലൊ
ൎഡഡഫ്രീന വളരെ ബഹുമാനമാണ ഉള്ളത എന്ന ഞാൻ
വിചാരിക്കുന്നു. അധികം ഗുണങ്ങൾ കിട്ടാൻ വെണ്ടി അത
വരെ കിട്ടിയ ഗുണങ്ങൾ ഒന്നും സാരമില്ലെന്ന ഒരുവൻ ത
ന്റെ യജമാനനൊട പറയുമ്പൊൾ അദ്ദെഹത്തിന്ന സുഖ
ക്കെട ഉണ്ടാവുന്നത മനുഷ്യസ്വഭാവമല്ലെ. ഇത്രമാത്രമെ ലൊ
ൎഡഡഫ്രീൻ മുതലായ പ്രഭുക്കൾക്ക അനിഷ്ടമുള്ളു. ഇൻഡ്യ
യിലെ നിവാസികളിൽ യൊഗ്യരായ ആളുകളെ രാജ്യഭാര
കാൎയ്യങ്ങളിൽ ഇപ്പൊൾ ഉള്ളതിൽ അധികം പ്രവെശിപ്പിച്ച
പരിശ്രമിപ്പിക്കെണമെന്ന തന്നെയാണ യൊഗ്യരായ സക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/403&oldid=193557" എന്ന താളിൽനിന്ന് ശേഖരിച്ചത്