താൾ:CiXIV270.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

378 പതിനെട്ടാം അദ്ധ്യായം.

റ്റാണെന്ന ആര പറയും. ഇംക്ലീഷബിലാത്തിയിൽ മുക്കാലെ
മൂന്ന വീശവും ജനങ്ങൾക്ക ൟ കൊൺഗ്രസ്സിനെ വളരെ ബ
ഹുമാനമാണ ഉള്ളത. ഇപ്പൊൾ ഇംക്ലീഷ പഠിച്ച ഉയൎന്ന തരം
പരീക്ഷകൾ ജയിച്ച രാജ്യഭാരതന്ത്രത്തിൽ പരിശ്രമിച്ച അതിൽ
അതി സമൎത്ഥന്മാരായി ഇംക്ലീഷകാരൊട സമന്മാരായിരിക്കുന്ന
നുമ്മളുടെ ആളുകൾ തങ്ങളുടെ ശ്ലാഘ്യതക്കനുസരിച്ച പദവി
ക്ക ഗവൎമ്മെണ്ടൊടാവശ്യപ്പെടുമ്പൊഴും.

ഇൻഡ്യാരാജ്യത്ത ഇപ്പൊൾ നടക്കുന്ന രാജഭാരക്രമങ്ങ
ളിൽ ജനസമുദായത്തിന്റെ ഗുണത്തിന്ന ചില ചില ഭെദങ്ങ
ൾ ചെയ്യെണമെന്ന പറയുമ്പൊഴും.

ദാരിദ്ര്യദശയിൽ എത്താൻ പൊവുന്ന ൟ രാജ്യത്തിലെ
പണം ഗവൎമ്മെണ്ട ചിലവിടുന്നതിലും പണം എടുപ്പിക്കുന്നതി
ലും ഇപ്പൊൾ വെച്ചിട്ടുള്ള ശട്ടവട്ടങ്ങളിൽ ചില ചില ഭെദങ്ങ
ൾ ചെയ്യാതിരുന്നാൽ അത രാജ്യത്തിന്ന നാശകരമായി വരു
മെന്ന യുക്തിയുക്തങ്ങളായ സംഗതികളൊടു കൂടി രാജ്യത്തി
ൽ പ്രമാണപ്പെട്ടും ജനസമ്മതന്മാരായും ഉള്ള പഠിപ്പുള്ളവർ ഒരു
സഭയായി കൂടി ഗവൎമ്മെണ്ടൊട പറയുമ്പൊഴും.

"നിങ്ങൾ എല്ലാം ജാതി ഒന്നല്ലാ- ഒന്നാമത ജാതി ഒന്നാ
"ക്കിൻ രണ്ടാമത നിങ്ങളുടെ പെണ്ണുങ്ങളെ വിദ്യ പഠിപ്പിക്കിൻ.
"തീനും കുളിയും ആചാരങ്ങളും പഴെ മാതിരിയുള്ളതെല്ലാം കള
"യുവിൻ. ഇരുമ്പ ചക്രങ്ങളും തൂശിയും ഉണ്ടാക്കാൻ പഠിക്കിൻ.
"എന്നിട്ട ൟ സംഗതിയെ കുറിച്ച സംസാരിച്ചാൽ മതി." എ
ന്ന ഗൊവിന്ദൻകുട്ടിയെപ്പൊലെയുള്ള വിഢ്ഢികൾ മറുപടി പറ
യുന്നതായാൽ അത നിസ്സാരമായ മറുപടിയാണെന്ന അച്ഛന
തന്നെ തൊന്നുകയില്ലയൊ.

ഗൊവിന്ദൻകുട്ടിമെനവൻ—മാധവൻ ഇപ്പൊൾ പറഞ്ഞ മാ
തിരിയിലാണ കൊൺഗ്രസ്സിന്റെ സ്വഭാവമെങ്കിൽ ഞാൻ
പറഞ്ഞതിൽ അധികം ഭാഗവും തെറ്റാണെന്ന ഞാൻ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/402&oldid=193555" എന്ന താളിൽനിന്ന് ശേഖരിച്ചത്