താൾ:CiXIV270.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

374 പതിനെട്ടാം അദ്ധ്യായം.

അതി മഹാന്മാരായ ആളുകൾ ഏൎപ്പെടുത്തിയതിന്റെ ഒരു വി
ശെഷത തന്നെയാണ. ആ മാതരി മുഴുവനും ഒന്നായിട്ട കിട്ടു
ന്നില്ലെങ്കിൽ ഏതാനും ഏതാനും അപ്പപ്പൊഴായിട്ടെങ്കിലും നു
മ്മൾക്കും കിട്ടെണമെന്നുള്ള അപെക്ഷയെയാണ കൊൺഗ്രസ്സ
ചെയ്ത വരുന്നത. ഇതിൽ എന്താണ ഒരു ദൊഷം. ഇന്ത്യയിൽ
എന്നുവെണ്ടാ ആഫ്രിക്കയിൽ ഉള്ള കാപ്പിരിജാതിക്കാരെ കൂടി
കഴിയുമെങ്കിൽ ൟ വിധം തന്ത്രങ്ങൾ ഏൎപ്പെടുത്തിയ മാതിരി
യിലുള്ള രാജ്യ ഭരണത്തിൽ കൊണ്ടുവന്നാൽ നല്ലതാണെന്ന
ഞാൻ വിചാരിക്കുന്നു. ഇന്ത്യയിൽ സാധാരണ ജനങ്ങൾക്ക പഠി
പ്പും അറിവും നല്ലവണ്ണം എനിയും ഉണ്ടായിട്ടില്ലാത്തതിനാൽ
ൟ മാതിരി രാജ്യഭാരത്തിന്ന സമയമായിട്ടില്ലെന്ന ചില ദുഷ്ടന്മാ
ര പറയുന്നുണ്ട. ഇതു വെറും ദുഷ്ടതയാണ. രാജ്യഭാരം ൟ അറി
വില്ലാത്താളുകളെക്കൊണ്ട നെരിട്ട ചെയ്യിക്കെണമെന്ന ആ
രും പറയുകയില്ലാ- എത്ര അറിവില്ലാത്താളുകൾക്കം സുഖദുഃഖ
ങ്ങളെ അറിവാൻ കഴിയും. ഇൻഡ്യാരാജ്യക്കാൎക്ക അത് അറിവാ
ൻ കഴിയില്ലെന്ന പറയുന്നത ഭൊഷത്വമല്ലെ. മുമ്പത്തെ മാതി
രി നാടുവാഴികൾ ശിക്ഷാരക്ഷകൾ ചെയ്ത വന്നപ്പൊൾ ഉണ്ടാ
യിരുന്ന സുഖദുഃഖങ്ങളും ഇപ്പൊഴത്തെ രാജ്യഭാരത്തിൽ ഉണ്ടാ
വുന്ന സുഖദുഃഖങ്ങളും ഇൻഡ്യയിൽ ഉള്ള എത്രയൊ താണതരം
മനുഷ്യരകൂടി മുഖ്യമായ സംഗതികളിൽ അറിയുന്നു. മനുഷ്യർ
പൊട്ടെ ചില മൃഗങ്ങൾ കൂടി അതകളെ ദയയൊടെ സംരക്ഷി
ക്കുന്നെയും അതിനൊട ക്രൂരത കാട്ടുന്നെയും ആളുകളെ വെർ
തിരിച്ച അറിയുന്നു. ഇപ്പൊൾ കൊൺഗ്രസ്സ ആവശ്യപ്പെടുന്ന
ത, മുഖ്യമായി ൟ രാജ്യത്തെ ഭരിക്കുന്നതിൽ വിദ്യകൊണ്ടും അ
റിവുകൊണ്ടും ഇംക്ലീഷകാരൊട സമന്മാരായ ൟ രാജ്യക്കാരെ
അധികം ചെൎത്ത അവരുടെ അഭിപ്രായങ്ങളെ ആലൊചിച്ചും
അനുസരിച്ചും വെണമെന്നാണ. ഇതിൽ എന്താണ അബദ്ധം.
ഇങ്ങിനെ ആയാൽ അല്ലെ പ്രജകൾക്ക അധികം ഗുണം. രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/398&oldid=193545" എന്ന താളിൽനിന്ന് ശേഖരിച്ചത്