താൾ:CiXIV270.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 373

ണ്ടായിട്ട മറ്റൊരു ജാതിക്കാരെ കാണ്മാൻ കഴിയുമൊ- സംശയം.
ൟ ബുദ്ധിസാമൎത്ഥ്യത്തിന്റെ ലക്ഷണങ്ങൾ അവരിൽ കാണു
ന്നത ഒന്നാമത നീതിജ്ഞത. രണ്ടാമത നിഷ്പക്ഷപാതിത്വം- മൂ
ന്നാമത ദയ- നാലാമത ധീരത. അഞ്ചാമത ഉത്സാഹം- ആറാ
മത ക്ഷമ - ഇതകളാണ. ഇങ്ങിനെ ആറ സാധനങ്ങളെ കൊ
ണ്ടാണ ഇംക്ലീഷകാര ഇത്ര അധികം രാജ്യങ്ങൾ ൟ ലൊകത്തി
ൽ സ്വാധീനമാക്കി രക്ഷിച്ച വരുന്നത. ഇങ്ങിനെ ഉൽകൃഷ്ടബു
ദ്ധികളായ മനുഷ്യരാൽ ഭരിക്കപ്പെടുവാൻ സംഗതി വന്നത ഇ
ന്ത്യയുടെ ഒരു മഹാഭാഗ്യമാണെന്നുള്ളതിന സംശയമില്ല. ഇ
വരുടെ രാജ്യഭാരം തുടങ്ങിയ മുതൽ ഇൻഡ്യക്കാൎക്ക അറിവും വ
ൎദ്ധിച്ച തുടങ്ങി. ആ അറിവിന്ന സദൃശമായ യൊഗ്യതകൾ ലഭി
ക്കെണമെന്നുള്ള ഇച്ഛയും ഇൻഡ്യക്കാൎക്ക തുടങ്ങി. ആ ഇച്ഛക
ളെ നിവൃത്തിപ്പാൻ ഇംക്ലീഷകാരൊട ആവശ്യപ്പെട്ടാൽ അവ
ര നൃായാനുസൃതമായി ചെയ്യുമെന്നുള്ള പൂൎണ്ണവിശ്വാസം ഞങ്ങ
ൾക്കുണ്ടാകയാൽ ആ അപെക്ഷകളെ യുക്തി യുക്തങ്ങളായ
സംഗതികളൊടു കൂടി ചെയ്വാൻ വെണ്ടി ചെൎന്നിട്ടുള്ള സഭയാ
ണ കൊൺഗ്രസ്സ സഭാ.

ഇംക്ലീഷകാര എല്ലായ്പൊഴും എല്ലാ സംഗതികളിലും മനു
ഷ്യൎക്ക സ്വാതന്ത്ര്യം ഉണ്ടായിരിക്കെണ്ടതാണെന്നുള്ള അഭിപ്രായ
ക്കാരാണ. ആ അഭിപ്രായം വളരെ സംഗതികളിൽ മനുഷ്യസ
മുദായത്തിലെ ക്ഷെമത്തിന്ന അനുസരിച്ച അവര നടത്തിയും
വരുന്നുണ്ട. ഇപ്പൊൾ ഇംക്ലീഷ ബില്ലാത്തിയിൽ ഒരു മനുഷ്യനും
മറ്റൊരു മനുഷ്യന്റെ അടിമയാണെന്ന വിചാരിക്കുകയില്ലാ.
ഒരു മനുഷ്യനും ഏകശാസനയായി ഒന്നും മറ്റുള്ള മനുഷ്യരെപ്പ
റ്റി ചെയ്വാൻ കഴികയില്ലാ. ഇംഗ്ലാണ്ടിൽ ഒരു മനുഷ്യനും തന്റെ
ശക്തിക്കും ഇഷ്ടത്തിനും അനുസരിച്ച കുറ്റകരമല്ലാത്ത യാ
തൊരു പ്രവൃത്തിയും ചെയ്യുന്നതിൽ മറ്റൊരാളെ ഭയപ്പെടുക
യില്ല. ഇതിനുള്ള മുഖ്യ കാരണം ഇംഗ്ലാണ്ടിൽ രാജ്യഭരണക്രമം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/397&oldid=193542" എന്ന താളിൽനിന്ന് ശേഖരിച്ചത്